Chapter Title : മനോജിന്റെ മായാലോകം 12
ചുണ്ടുകളും എന്റെ തന്നെ നിയന്ത്രണം നഷ്ടപ്പെടുത്തുമ്പോൾ പിന്നെ കാഴ്ചക്കാരുടെ കാര്യം പറയണോ...! തിളങ്ങുന്ന കറുപ്പ് ഹൈഹീൽ ഷൂ കൂടിയായപ്പോൾ പൂർത്തിയായി..! "ഇതിപ്പം രേഷ്മ പോലും കണ്ണുവെക്കുവല്ലോടീ..." ഞാനൊന്ന് പൊക്കി. മുടി യാതൊന്നും ചെയ്തിട്ടില്ല വെറുതെ പാതിവച്ച് മടക്കി കെട്ടിയിരിക്കുകയാണ്. "ആഹാ....! അടിപൊളി..!" ആര്യ അങ്ങോട്ട് വന്നു. "എടീ ചേച്ചിയേ.... ഇത്തരം ഡ്രസ്സ് നിന്റത്രോം മുടിയുള്ളോർക്ക് ചേരില്ലെടീ... ഇതെനിക്ക് തന്നേര്...!" "ഞാൻ മുടിയൊട്ട് വെട്ടാനോ ഇത് നിനക്ക് തരാനോ പോണില്ല എന്റെ മോളാ പൂതി മനസ്സിൽ വച്ചേര്..!" കൊഞ്ഞനം കുത്തിക്കാട്ടി ആര്യ സ്ഥലം വിട്ടു..! "വൃത്തികെട്ട ജന്തു....കൊള്ളാവുന്ന ഒരു ബ്രെയിസറു പോലും വെപ്പിക്കില്ല...! കണ്ടോണം ഇത് ഞാനൂരിയിട്ടാലപ്പോളേ എടുത്ത് ഞാത്തുന്നത്..!" അതേ ദേഷ്യത്തിൽ എന്റെ നേരേ: "വരണുണ്ടോ...." "ഇതെന്നാ വേഷമാടീ..!" കൈ തുടച്ചുകൊണ്ട് മീരാന്റി വന്നു. ഞാൻ ചെന്ന് ബൈക്ക് സ്റ്റാർട്ടാക്കിയപ്പോൾ അവൾ വന്നു പിന്നിൽ കയറി. "നീയിതെന്താടീ മുടി ചീവാത്തേ...?" മീരാന്റി വിളിച്ചു ചോദിച്ചു. "ഇത് മതി" അവൾ പറഞ്ഞതും ഞാൻ വണ്ടിവിട്ടു.."വീട്ടിലോട്ട് പോണേ..." അവൾ മുന്നോട്ടാഞ്ഞു. ബൈക്കിന്റെ ശബ്ദം മുറ്റത്ത് കേട്ടപ്പോളേ അമ്മ വാതിൽ തുറന്നിറങ്ങിവന്നു... "നല്ല ഭംഗിയുണ്ടല്ലോടീ മോളേ ഡ്രസ്സ് നിനക്കിത് നന്നായി ചേരും എവിടേയ്ക്കാ രണ്ടാളും...?" "രേഷ്മയുടെ വീടുവരെ.." അമ്മയെ ചുറ്റിപ്പിടിച്ച് അകത്തോട്ട് നടക്കുന്നതിനിടയിൽ തിരിഞ്ഞ്: "മനൂട്ടാ ദാ ഇപ്പം വരാവേ..." ഞാനെന്റെ മുറിയിൽ പത്രവുമായി കയറി അരമണിക്കൂർ കഴിഞ്ഞപ്പോൾ പിന്നിൽ ഒരിഞ്ചകലത്തിൽ താഴോട്ട് വെള്ള മുത്തുകൾ വച്ച് ഭംഗിയായി മെടഞ്ഞിട്ട മുടിയുമായി സൂര്യാമ്മ വന്നു വിളിച്ചു "പോകാം..." ഞാൻ വണ്ടിയെടുത്തു ഒരു കിലോമീറ്റർ ദൂരം പോയിക്കാണും "മനൂട്ടാ ഞാനവളെ വിളിച്ചു പറഞ്ഞാരുന്നു
💬 Comments
View all comments