0%

Chapter Title : Manojinte Mayalokam 10

Author : സുനിൽ Read All Parts 420

കവിളിൽ ഉമ്മ നൽകിയിട്ട് ചോദിച്ചു... "അതെന്തേ നേരെയിങ്ങ് പോരാഞ്ഞേ...?" തലമുടിയുടെ കെട്ടിൽ പിടിച്ചുനോക്കിയിട്ട് തലയിൽ നിന്നും തുവർത്തഴിച്ച് പിഴിഞ്ഞ് കുടഞ്ഞ് അവളെ പിടിച്ച് നേരേ നിർത്തി നിറുക നന്നായി തുവർത്തിക്കൊണ്ട് പറഞ്ഞു: "ഈ പെണ്ണിനോട് ഇതെന്തേരെ പറഞ്ഞാലും തലതുവർത്തില്ലല്ലോ...വല്ല പനിയും പിടിക്കും..!" "കുഞ്ഞൂഞ്ഞിന് കുളിച്ചിട്ട് തുവർത്തിക്കൊടുക്കുന്നത് വല്ല മനുഷ്യരും കാണും...!" ഞാൻ കളിയാക്കി. അമ്മ നനഞ്ഞ തുവർത്ത് തോളിലിട്ടുകൊണ്ട് പോയി രാസ്നാദിപ്പൊടി എടുത്തു കൊണ്ടുവന്ന് അവളുടെ നിറുകയിൽ തിരുമ്മി... തുവർത്ത് തലയിൽ ഇട്ട് നനഞ്ഞ മുടി കൂട്ടി പിരിച്ച് കെട്ടികൊടുത്തു കൊണ്ടിരിക്കുന്പോൾ 'കുഞ്ഞുവാവ' ചിണുങ്ങി.. "വെശക്കുന്നമ്മേ....അവിടുന്നൊന്നും കഴിച്ചില്ല..!" അമ്മയെ വട്ടം പിടിച്ചുകൊണ്ട് അമ്മ കാണാതെ എന്നെ കോക്രികാട്ടിയിട്ട് അവൾ അമ്മയുമായി അകത്തേക്ക് പോയി. എന്റെ പെറ്റതള്ള ഷൈലയാണെങ്കിൽ ഇങ്ങനൊരുത്തൻ ഇവിടെ വന്നിട്ടുണ്ടെന്ന് പോലും ഭാവിക്കുന്നുമില്ല...! നന്നായി വിശക്കുന്നുണ്ടായിരുന്നതിനാൽ ഞാനും വല്യഭാവം ഒന്നും കാണിക്കാതെ പതിയെ അവരുടെ പിന്നാലെ അടുക്കളയിലേക്ക് നടന്നു...! കാസറോൾ തുറന്ന് പ്ളേറ്റെടുത്ത് ഒരു ദോശ അൽപം കട്ടചമ്മന്തിയുമായി സൂര്യയ്ക് നൽകിയിട്ട് എന്നോടു ചോദിച്ചു: "നിനക്ക് ചുട്ടെടുക്കുന്നത് പോരേ..?" ഞാൻ മൂളി പ്ളേറ്റിൽ രണ്ട് സ്പൂൺ ചമ്മന്തിയുമിട്ട് പാദകത്തിൽ കയറിയിരുന്നു. ചൂടായിക്കിടന്ന കല്ലിൽ മാവൊഴിച്ചിട്ട് അമ്മ കാപ്പിയെടുത്തു. ഞാനിരുന്നതിന്റെ അടുത്തുവന്ന് സ്ളാബിൽ ചാരിനിന്ന് സൂര്യ ദോശ കഴിച്ചുതുടങ്ങി....തീരുന്നതനുസരിച്ച് അമ്മ ചുട്ടെടുക്കുന്ന ദോശ ഞങ്ങളുടെ പ്ളേറ്റുകളിലേക്കിട്ടു.. വീണ്ടും എന്നെ അമ്മ കാണാതെ കണ്ണുരുട്ടിക്കാട്ടിയിട്ട് വായ് നിറയെ ദോശയുമിട്ട് കൊച്ചുകുട്ടികളെപ്പോലെ: "എന്റമ്മേ....നവംബർ ഫസ്റ്റിന് കോളജിലുടുക്കാൻ ഒരു സെറ്റുസാരി വാങ്ങിത്തരാൻ ഈ മനൂനോട് പറഞ്ഞിട്ട് കേട്ട ഭാവമില്ല..!" "എടീ പോത്തേ തിന്നിട്ട് പറ...അല്ലേൽ അത് നിറുകയിൽ കേറും..! ഇതിനിടയിൽ പ്ളേറ്റിലെ

💬 Comments

View all comments