Chapter Title : Manojinte Mayalokam 8
നീ സൂര്യയെ വേണ്ടന്ന് വെയ്കുമോ...? "നിനക്കെന്താ ശ്രീജൂ അതിനിത്ര സംശയം...?" അവൻ വീണ്ടും ചിരിച്ചു: "സൂര്യയെ വേണ്ടന്ന് വെക്കും സമ്മതിച്ചു...! അത് കഴിഞ്ഞോ...? നീ ആത്മഹത്യ ചെയ്യുവോ അതോ നാടുവിടുവോ..?" "അത് പിന്നത്തെ കാര്യം...! നിന്റെ പെങ്ങളെ അവൾക്കിങ്ങനെ ഇഷ്ടമുണ്ടെന്ന് അറിഞ്ഞപ്പോളേ പറഞ്ഞ് തിരുത്തേണ്ടയാളാ ഞാൻ അതോ ചെയ്തില്ല നിന്റെ ഇഷ്ടത്തിലും വലുതല്ല എനിക്ക് മറ്റൊന്നും..!" വീണ്ടും ശ്രീജൂ ചിരിച്ചു: "അപ്പോൾ നിന്റെ താൽപ്പര്യങ്ങൾ എനിക്കൊന്നുമല്ല എന്ന് അല്ലേ..? ഞാൻ നിന്നിലും ചേരുന്ന വേറേ ആരെ കണ്ടെത്തി എന്റെ പെങ്ങൾക്ക് നൽകും..? ഇനി ഒരുത്തനെ കണ്ടെത്തിയാലും അവൾ സമ്മതിക്കുമോ..?" ...അങ്ങനെ ആ കടന്പയും കഴിഞ്ഞു...!!
കുറശ്ശ് കാലം കൂടി കഴിഞ്ഞാണ് സൂര്യ എന്ന തന്റേടിയുടെ യധാർത്ഥ മുഖം വെളിവായത്....! എന്റെ അമ്മ വീടിന് പുറകിലെ ഉരുളൻ കല്ലുകൾ നിറഞ്ഞ ഇടവഴിയിൽ ഒന്ന് വഴുതി വീണു.. ആശുപത്രിയിൽ ചെന്ന് പരിശോധനകളൊക്കെ കഴിഞ്ഞപ്പോൾ നട്ടെല്ലിന് നേരിയ പൊട്ടൽ ...! ഒരേ കിടപ്പിൽ രണ്ടാഴ്ച കിടക്കണം. പ്രാധമികകാര്യങ്ങൾക്ക് പോലും രണ്ടാഴ്ച കഴിയാതെ എണീക്കാൻ പാടില്ല രണ്ടാഴ്ച കഴിഞ്ഞാൽ അത്യാവശ്യത്തിന് മാത്രം എണീറ്റ് വീണ്ടും മൂന്നാഴ്ച കൂടി റെസ്റ്റ് വേണം... ബാംഗ്ളൂരിൽ പഠിക്കുന്ന ചേട്ടനും ഞാനും മക്കൾ..! അഛൻ ആന്റിയെ കൊണ്ടുവരാൻ അമ്മയുടെ വീട്ടിൽ പോകാൻ ഒരുങ്ങിയിറങ്ങിയപ്പോളാണ് മീരാന്റി സൂര്യയും ആര്യയുമായി എത്തിയത് ... "അഛനെവിടെ പോണു...?" സൂര്യ ചോദിച്ചു. അഛൻ വിവരം പറഞ്ഞു. "ആന്റിക്കെന്താ വീട്ടിൽ പണിയൊന്നുമില്ലേ...? അമ്മേ നോക്കാൻ തൽക്കാലം ഞാനിവിടുണ്ട്...!" ഉറച്ച ശബ്ദത്തിൽ സൂര്യ പറഞ്ഞു. "മോളേ...നിനക്ക് ക്ളാസുള്ളതല്ലൈ...?" അഛൻ ചോദിച്ചു. അഛനും മീരാന്റിയും കൂടി കല്യാണത്തിന് മുൻപ്
💬 Comments
View all comments