Chapter Title : മനു അനു 4 [Max]
പറഞ്ഞു, "നല്ല ഉത്സാഹമുള്ള പയ്യൻ അല്ലേ.. പോകുമ്പോൾ അവനു എന്തെങ്കിലും ടിപ്പ് കൊടുക്കണേ മനുവേട്ടാ.."
അവനു ഇതിനോടകം കൊടുത്ത ടിപ്പിൻ്റെ ഉത്സാഹം ആണ് അവൻ നമ്മോടു കാണിക്കുന്നതെന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ ചിരിച്ചു കൊണ്ട് "ശരി.. നീ തന്നെ കൊടുത്തോ.." എന്ന് മാത്രം പറഞ്ഞു നിർത്തി.
ശേഷം റൂമിലേക്ക് മടങ്ങി.
******************************
[പിന്നീടുള്ള ദിവസങ്ങളിൽ കാര്യമായൊന്നും നടക്കാത്തതുകൊണ്ട് ഇനിയും കൂടുതൽ വലിച്ചു നീട്ടി എഴുതി മുഷിപ്പിക്കുന്നില്ല.]
******************************
അങ്ങിനെ അനു പറഞ്ഞ പോലെ ജിയോക്ക് നല്ലൊരു തുക ടിപ്പും കൊടുത്ത് ഞങ്ങൾ ചെക്ക്‌ഔട്ട് ചെയ്യാൻ ഒരുങ്ങി. എന്തെങ്കിലും ഒക്കെ ആവശ്യം ഉണ്ടെങ്കി ഇടക്ക് വിളിക്കണേ എന്ന് ജിയോ എന്നോട് സ്വകാര്യമായി പറഞ്ഞു. വിളിക്കാം എന്ന് വാക്ക് കൊടുത്തു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.
ബാഗുകൾ എടുത്തുകൊണ്ട് കാർ വരെ ജിയോയും ഞങളുടെ പുറകെ വന്നു. അനുവിൻ്റെ പിന്നഴക് ആസ്വദിച്ചുകൊണ്ട് ജിയോ ഏറ്റവും പുറകിലായാണ് നടന്നത്. താഴെ ഗാർഡനരികെയുള്ള പാർക്കിങ് ഏരിയയിലേക്ക് പോകും വഴി അനു എന്നോട് പറഞ്ഞു...
അനു: "മനുവേട്ടാ... ഒന്ന് നിക്കാമോ.. എൻ്റെ കുറച്ചു ഫോട്ടോസ് എടുത്ത് താ.. ഇൻസ്റ്റായിൽ ഇടാൻ.."
മനു: "ഞാൻ പോയി കാർ ഒന്ന് സ്റ്റാർട്ട് ആക്കി AC ഓൺ ആക്കട്ടെ.. അല്ലെങ്കി ചൂടായിരിക്കും. നിനക്ക് ഫോട്ടോ എടുത്ത ഒരിക്കലും മതിയാകില്ല.."
അനു: "മനുവേട്ടാ.. പ്ലീസ്..." എന്നും വിളിച്ചു പുറകെ നടന്നു ചിണുങ്ങി..
മനു: [ജിയോയെ ചൂണ്ടിക്കൊണ്ട്] "ജിയോ നന്നായി ഫോട്ടോ എടുക്കുമെന്നാ പറഞ്ഞത്.. നീ ഫോൺ കൊടുക്ക്.. എടുത്ത് തരും.."
അനു സംശയ ഭാവത്തിൽ ജിയോയെ നോക്കി.
ജിയോ: "അതിനെന്താ
💬 Comments
View all comments