Chapter Title : മനുകുട്ടന്റെ നീലു [Neelakuyil]
പറ്റി.
ഞാൻ പതിയെ അവന്റെ അടുത്ത് പോയി അവന്റെ മുഖം പിടിച്ചു ഉയർത്തി വരൂ ഒരു ചായ കുടിച്ചു വരാം അന്ന് പറഞ്ഞു കൊണ്ട് ഞാൻ അവന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു
അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ മടിച്ചുകൊണ്ട് അവൻ എന്റെ കൂടെ നടന്നു ക്യാന്റീനിലേക്കുള്ള വഴികളിലൊന്നും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല
ക്യാന്റീനിൽ ചെന്ന് അമ്മക്ക് വേണ്ടി ജ്യൂസ് പറഞ്ഞു ഞങ്ങൾ ടേബിളിൽ ഇരുന്നു
കുട്ടാ മോന് എന്താ കഴിക്കാൻ വേണ്ടത് ?
അവൻ അപ്പോഴും മുഖം കുനിച്ചുള്ള ഇരിപ്പു തന്നെയാണ്
ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല അമ്മയുടെ കാര്യം ഞാൻ ഡോക്ടറോട് സംസാരിച്ചു ശരിയാക്കാം
നല്ല കുട്ടിയായിട്ട് എന്തെങ്കിലും കഴിക്ക്
അപ്പോഴേക്കും സപ്ലയർ വന്നു
ഞാൻ 2 ദോശയും ചായയും പറഞ്ഞു
അവനോട് ചോദിച്ചു
മോന്റെ പേര് എന്താ ?
തലയുയർത്താതെ അവൻ മറുപടി നൽകി മനു
ആഹാ നല്ല കുട്ടി ആയല്ലോ ? മോന്റെ വീട്ടിൽ വേറെ ആരും ഇല്ലേ ?
അത് ചോദിച്ചതും മുഖം രണ്ടു കൈകൊണ്ടും പൊതി അവൻ പൊട്ടിക്കരഞ്ഞു
ഞാൻ പതിയെ എഴുന്നേറ്റ് അവന്റെ അടുത്തുപോയി ഇരുന്നു
അവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു അത് പോട്ടേ ചേച്ചി വെറുതെ ചോദിച്ചതാ
മനുകുട്ടൻ ഏത് വരെ പഠിച്ചു ?
അവൻ തേങ്ങലടിച്ചുകൊണ്ട് പറഞ്ഞു
BSC ആയിരുന്നു ഒന്നര വർഷം ആയപ്പോൾ പഠിപ്പ് നിറുത്തി
ഇപ്പോൾ ഒരു മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്നു
അമ്മക്ക് എന്ത് പറ്റിയതാ ?
അമ്മക്ക് ഹാർട്ടിന് കുഴപ്പം ഉണ്ടായിരുന്നു ഡോക്ടറിനെ കണ്ട് തിരിച്ചു വരുമ്പോൾ
💬 Comments
View all comments