Chapter Title : മനുപുരാണം: അദ്ധ്യായം 2 [തസ്കലോവിസ്കി]
അവൾ അടുക്കളയിൽ ഒന്നും അറിയ്യാത്ത പോലെ നിന്നു..
മീര: അമ്മെ ഇതാ കപ്പ്...
സരോജിനി: ആ മോളെ... മോൾ ഈ സാധനം ഒക്കെ മേശപ്പുറത്തു വെക്കും എന്നിട്ടു അവനെ ചായ കുടിക്കാൻ വിളി...
അമ്മക്ക് സംശയം ഒന്നും ഇല്ലന്ന് കണ്ട മീര സമാധാനിച്ചു...
അവൾ ചായ എടുത്തു മനുവിനെ വിളിച്ചു...
മനു താഴേക്ക് ഇറങ്ങി വന്നു.... പിന്നെ കുശലങ്ങൾ പറഞ്ഞു ചായ കുടിച്ചു സമയം കടന്നു പോയി...
സരോജിനി: നീ അവളെയും കൂടി അവളുടെ വീട്ടിൽ പോയി വാ.... ആ ചടങ്ങു തീർക്കു.
ശെരിയാണ് മനു ആലോചിച്ചു...
മനു: അമ്മെ... ഞങ്ങൾ ആ വഴി ഒന്ന് വയനാട് പോകും... രണ്ടു ദിവസം കഴിഞ്ഞേ വരൂ...
സരോജിനി ചിരിച്ചുകൊണ്ട് തലയാട്ടി... മക്കളുടെ കാര്യം... ഹാ അവർ ആസ്വദിക്കട്ടെ.. ഇവിടെ താൻ ഇങ്ങനെ മരുഭൂമി പോലെ കിടക്കുന്നു...
ഒരു ദീർഘ നിശ്വാസവും വിട്ട് അവൾ അടുക്കളയിലേക്കു നീങ്ങി..
അധികം വൈകാതെ പെട്ടിയും പാക്ക് ചെയ്തു മനുവും മീരയും ടാറ്റ പറഞ്ഞു കാർ എടുത്തു ഇറങ്ങി...
ആ ദിവസം എങ്ങനെ മീരയുടെ വീട്ടിൽ തീർത്തു എന്ന് മനുവിന് അറിയില്ല..
അവളുടെ വീട്ടിൽ വച്ച് അവളെ ഒന്നും ചെയ്യാനും അവനു തോന്നിയില്ല... അവർ വരുന്നതും കാത്തു ബന്ധുക്കളുടെ ആറാട്ട് ആയിരുന്നു..
എല്ലാം കഴിഞ്ഞു ബെഡിൽ വീണതെ ഓര്മ ഉള്ളു..
പിറ്റേന്ന് രാവിലെ മീര വിളിച്ചാണ് അവൻ എണീറ്റത്,.. മനുവേട്ടാ ... എന്തൊരു ഉറക്കമാ പോകണ്ടേ നമുക്ക്...
മനു ചാടി എണീറ്റ് നേരം 9 കഴിഞ്ഞു ദൈവമേ... അവൻ ഒരു കാക്ക കുളി കഴിച്ചു
💬 Comments
View all comments