Chapter Title : മനുവിന്റെ പ്രിയ പ്രണയം [Abi]
ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും.
അതാണ് അമ്മ പറഞ്ഞ "കാടാറുമാസം നാടാറുമാസം". മിക്കപ്പോഴും മനു ട്രാവലിൽ ആവും.
നല്ല തണുത വെള്ളത്തിൽ കുളി കഴിഞ്ഞ് ഇറങ്ങിയ മനു അവന്റെ അച്ഛന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ചു. 7 വർഷം കഴിയുന്നു രോഗം കാരണം അദ്ദേഹം അവരെ വിട്ടു പിരിഞ്ഞിട്ട്.
ഹോളിൽ എത്തിയപ്പോൾ കഴിക്കാൻ എല്ലാം ഡൈനിങ് ടേബിളിൽ നിരനിരപ്പുണ്ട്. നല്ല ഉള്ളിയും പച്ചമുളകും തേങ്ങയും ഇട്ട് അടിച്ചു വറുത്ത മുട്ട ,ചൂടൻ സാമ്പാർ, പപ്പടം, പിന്നെ ചൂടൻ ചോറും. ഇത് കണ്ടപ്പോഴേ അവന്റെ വിശപ്പ് ഇരട്ടിച്ചു. സ്നേഹത്തോടെ വിളമ്പി തരാൻ അമ്മയും അരികിൽ.
കഴിക്കുന്നതിനിടയിൽ അമ്മ അവനോട്
എടാ ഇന്ന് വൈകിട്ട് നമ്മുടെ പ്രിയൻ വന്നിരുന്നു
മനു:- ഏത്?
അമ്മ :- എടാ നിന്റെ കൂട്ടുകാരൻ. എടാ പ്രിയൻ,
ഒരു നിമിഷം മനു ഞെട്ടി...! അമ്മ തുടർന്നു
"അവൻ ഇന്നലെ ഇംഗ്ലണ്ട് നിന്നും വന്നു. നിന്നെ തിരക്കി അവൻ വൈകിട്ട് വന്നിരുന്നു. നിന്നെ എന്റെ കൈയിൽ നിന്നും നമ്പർ വാങ്ങി വിളിക്കുകയും ചെയ്തു. പക്ഷേ നീ എടുത്തില്ല."
മനു പകുതിക്ക് വച്ച് കഴിപ്പു നിർത്തി എണിയിറ്റു .
അമ്മ:- എന്താടാ മതിയായോ ?
മനു :- മ്...
മനു കൈ കഴുകാൻ എണീറ്റപോൾ
അമ്മ :- നാളെ നിന്നെ കണ്ടോളാം എന്ന് അവൻ പറഞ്ഞിട്ടുണ്ട് നീയൊരു അരമണിക്കൂർ മുമ്പ് വന്നിരുന്നു എങ്കിൽ അവനെ കാണാമായിരുന്നു ഇന്ന്.
മനു:-മ്...
കൈയും കഴുകി അവൻ അവന്റെ മുറിയിലേക്ക് പോയി. ഉമ്മറത്ത് ഇട്ടിരുന്ന വെട്ടം ഒഴികെ ബാക്കി എല്ലാം അണചിരുന്നു . ഉമ്മറത്തെ
💬 Comments
View all comments