Chapter Title : മരണമാസ്സ് [കൊമ്പൻ]
സാധനങ്ങളുമായി സുധി അളിയൻ വാതിൽക്കൽ തന്നെ രാജീവനെ നോക്കി ഒരു നിമിഷം നിന്നു, അളിയനും അളിയനും കൂടെ കെട്ടിപിടിച്ചു.
മാളവിക അച്ഛനെ നോക്കി ചിരിച്ചുകൊണ്ട്, സാധങ്ങളുടെ പാക്കറ് വാങ്ങിച്ചു അടുക്കളയിലേക്ക് നടന്നു.
“സുധി അളിയാ എങ്ങനെയുണ്ട് കാര്യങ്ങളൊക്കെ …”
“ഇതുവരെ കാര്യങ്ങൾ ഒക്കെ മോശമായിരുന്നു ...ഇനിയങ്ങോട്ട് തകർക്കാം അല്ലോ”
“അതെ അളിയാ..ബിസിനസ് ഒക്കെ എന്ത് പറയുന്നു?”
“ഒന്നും പറയണ്ടാ അളിയാ ..ഉണ്ടായിരുന്ന പാർട്ണർ ഈയിടെ ഉടക്കി, അവൻ പോയത് നന്നായി, അളിയൻ വരുമ്പോ ഞാനവനെ പറഞ്ഞുവിടാൻ ഇരിക്കുകയായിരുന്നു.”
“ഞാനുണ്ടല്ലോ അളിയാ, എന്തിനും കൂടെ. നാട്ടിലേക്ക് ഇനി പോകാൻ വയ്യ !”
“എന്തിനു ? നിന്നെ ഞാൻ വിട്ടിട്ട് വേണ്ടേ ? നീയെവിടെ നിന്നാ മതി, നീ അകത്തായപ്പോ അവളും ഞാനും ഒത്തിരി വിഷമിച്ചു.”
ബിന്ദു അടുക്കളവഴി മുട്ടയുമായി വീട്ടിലേക്ക് കയറി, ഹാളിലേക്ക് വന്നു, മാളവിക അച്ഛന് ചായ വെക്കുകയായിരുന്നു.
“ആഹ് ചായ വെക്കാനൊക്കെ മോൾക്ക് അറിയാമോ ?”
“രാജൂട്ടൻ വന്നതിന്റെ ഐശ്വര്യം ആണോ” ഹാളിലേക്ക് നോക്കി ബിന്ദു ചോദിച്ചു.
“ജയിലിൽ കിടന്നു വന്നവന് എന്ത് ഐശ്വര്യമാണ് ചേച്ചി ?”
രാജീവൻ അത് പറയുമ്പോ മാളവിക തെല്ലു നിരാശയോടെ മുഖം താഴ്ത്തി.
“മതി ...ഇനിയത് ഈ വീട്ടിൽ പറയണ്ട !” ബിന്ദു ഇടയ്ക്ക് കയറി പറഞ്ഞു.
“രാജൂട്ടാ, നിനക്ക് ഈ ചിങ്ങത്തിൽ 33 ആയിട്ടല്ലേ ഉള്ളു, ഞാൻ ഒരു കുട്ടിയെ ആലോചിച്ചു വെച്ചിട്ടുണ്ട്.”
“എന്റെ ചേച്ചി, ഞാനിങ്ങു എത്തിയതല്ലേ ഉള്ളു, സമയം ഉണ്ടല്ലോ?”
“അളിയാ കുപ്പിയെടുക്ക്. ചേച്ചി ഇവിടെയിരുന്നാൽ എന്നെ വേഗം കെട്ടിക്കും”
“നിന്റെ സമ്മതമില്ലാതെ നിന്നെയാരും കെട്ടിക്കാൻ
💬 Comments
View all comments