മറന്നു പോയ സൗഹൃദം [ജിന്ന്]

📝 Ongoing

👁 288381 views ❤ 241 likes 💬 8 comments

മറന്നു പോയ സൗഹൃദം Marannu Poya Sauhrudam | Author : Jin

മഴ,

നേരം പുലർന്നപ്പോൾ തന്നെ ഭീകരമായ മഴയാണ്, ഞാൻ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷേ പുറത്തെ മഴയുടെ ശബ്ദവും, ജനൽപ്പാളികളിലൂടെ അരിച്ചെത്തുന്ന തണുപ്പും എന്നെ മടിയനാക്കി.

ബ്ളാങ്കറ്റ് തലയിലൂടെ വലിച്ചിട്ടു പിന്നെയും ഉറങ്ങാൻ ഒരു ശ്രമം നടത്തി.

പെട്ടന്നാണ് മൊബൈൽ ശബ്ദിച്ചത്,

ആദ്യവട്ടം മോബൈൽ പൂർണ്ണമായും അടിച്ചു നിന്നു,

അഞ്ചു സെക്കന്റിന്റ ഇടവേളയിൽ മൊബൈൽ വീണ്ടും അടിച്ചു തുടങ്ങി.

നാശം മനസ്സിൽ പിറുപിറുത്ത് കൊണ്ട് ഞാൻ ഫോൺ എടുത്തു.

ഡാ…ഷാനെ ഞാനാടാ….

എന്നെ ആരാണ് ഇത്ര പരിചിതമായി വിളിക്കുന്നത്,

മറു ഭാഗത്ത് നിന്ന് പരുക്കൻ ശബ്ദം വീണ്ടും കേട്ടു.

നീ മറന്നു അല്ലേ?

എന്റെ കൈകൾ മേശപ്പുറത്തിരുന്ന സിഗരറ്റ് പായ്ക്കറ്റിലേക്ക്  നീണ്ടു, ഗോൾഡ് ഫ്ലേക്ക് കിങ് ഒരെണ്ണം എടുത്ത് ചുണ്ടത്ത് വച്ചു എന്നിട്ട് ലൈറ്റർ കൊണ്ട് തീ കൊളുത്തി ഒരു പുക ഉള്ളിലേക്ക് എടുത്തു എന്നിട്ട് മെല്ലെ ചോദിച്ചു

ക്ഷമിക്കണം എനിക്ക് ആളെ മനസ്സിലായില്ല…

ഫ!!!കള്ള നായെ…

ഡാ…സിദ്ദു, നീയോ?

കിട്ടേണ്ടത് കിട്ടിയാൽ എല്ലാം ഓർമ്മവരും അല്ലേ?

മറുഭാഗത്തു നിന്ന് പൊട്ടിച്ചിരി കേട്ടു.

ഷാൻ എനിക്ക് നിന്നെ കൊണ്ട് ഒരു ഉപകാരം വേണം അതാണ് ഞാൻ നിന്നെ ഈ പുലർച്ചയ്ക്ക് തന്നെ വിളിച്ചത്.

പറയടാ…ഞാൻ എന്താ ചെയ്തു തരേണ്ടത്?

ഡാ.. മോൾക്ക് ഒരു എക്സാം തിരുവനന്തപുരത്ത് ഉണ്ട്, അവിടെ ആരെങ്കിലും പരിചയം ഉണ്ടെങ്കി

📚 Chapters

1 published

Related Stories

💬 Comments

View all comments