Chapter Title : മറ്റൊരു പൂക്കാലം 1 [സ്പൾബർ]
ഒഴുകുന്ന ചെറിയ കൈതോടിന്റെ കരയിലിരുന്ന് സംസാരിക്കുകയാണ് രഘുനന്ദനും, സുഹൃത്ത് രാമുവും.. അടുക്കളപ്പണിക്കാരി ജാനകിയുടെ ഒരേയൊരു സന്താനമാണ് രാമു..നന്ദന്റെ ആകെയുള്ളൊരു കൂട്ടുകാരൻ.. ചെറുപ്പത്തിലേയുള്ള കൂട്ടാണ്..
അനുവാദമില്ലാതെ സെക്യൂരിറ്റി ഗേറ്റ് തുറന്ന് തുറന്ന് കൊടുക്കുന്നത് രാമുവിന് മാത്രമാണ്.. ഈ വീട്ടിൽ എപ്പോ വരാനും അവന് സ്വാതന്ത്രമുണ്ട്..നന്ദന്റെ അതേ പ്രായമാണവനും.. മുപ്പത്തിമൂന്ന് വയസ്..
ഈ വീട്ടിലെ ഒരു സഹായിയാണ് അവൻ.. കടയിൽ പോവുക,എന്തേലും പണിയുണ്ടേൽ പണിക്കാരെ വിളിക്കുക, പണിക്കർക്ക് എങ്ങോട്ടെങ്കിലും പോവാനുണ്ടെങ്കിൽ വണ്ടിയോടിക്കുക, ഇതൊക്കെയാണ് അവന്റെ പണി. ഒരു നിശ്ചിത കൂലിയൊന്നുമില്ല..എങ്കിലും അവന്റെ കാര്യങ്ങളെല്ലാം ഈ വീട്ടിൽ നിന്ന് തന്നെയാണ് നടന്ന് പോകുന്നത്.. ഭക്ഷണവും ഇവിടെത്തന്നെ…
അടുത്ത് തന്നെയാണ് അവന്റെ വീട്.. അമ്മ ജാനകിയും വർഷങ്ങളായി ഇവിടെത്തന്നെയാണ്.. അവർ രാവിലെ വന്ന് വൈകുന്നേരമാകുമ്പോ തിരിച്ച് പോകും..
രാമുവൊരു കല്യാണം കഴിച്ച് കാണാൻ ജാനകി ഒരു പാട് കൊതിക്കുന്നുണ്ട്..അവന് അതിനായിട്ടില്ലെന്നാണ് പറയുന്നത്..നന്ദന്റെ കല്യാണം കൂടി കഴിഞ്ഞതിൽ പിന്നെ ജാനകി പിടിച്ച പിടിയിലാണ്.. രാമു അരസമ്മതം മൂളിയിട്ടുണ്ട്…
അത്യാവശ്യം വെള്ളമടിയും, സിഗററ്റ് വലിയും ഒക്കെ ഉണ്ടവന്..നന്ദനൊപ്പമിരുന്നാണവൻ വെള്ളമടിക്കുക.. എന്നാൽ നന്ദൻ ഒരു തുള്ളി കുടിക്കില്ല… വലിയുമില്ല..
രണ്ടാമത്തെ പെഗ്ഗ് ഒറ്റവലിക്കടിച്ച്, ഒരു സിഗററ്റ് കൊളുത്തി വലിച്ച്, പുകയൂതിപ്പറത്തി രാമു,നന്ദനെ നോക്കി..
“നീയൊന്നും പറഞ്ഞില്ല….”
കൈതോടിൽ ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കിയിരുന്ന നന്ദൻ ഞെട്ടി മുഖമുയർത്തി..
“എടാ മൈരേ… എത്ര ദിവസമായി ഞാൻ ചോദിക്കുന്നു… അപ്പോഴൊക്കെ അവന്റെയൊരു ചിരി… നീ കാര്യം പറയുന്നുണ്ടോ… ?..”
നന്ദൻ ചിരിച്ചു..
“” കൂട്ടുകാരനാണ് പോലും.. നിനക്കൊന്നും ആത്മാർത്ഥതയില്ലെടാ… ഉണ്ടെങ്കിൽ നീയെന്നോട് പറഞ്ഞേനേ… ഇതിപ്പോ മാസം കുറച്ചായില്ലേ… ?”
അപ്പഴും നന്ദൻ
💬 Comments
View all comments