Chapter Title : മറ്റൊരു പൂക്കാലം 1 [സ്പൾബർ]
സുന്ദരേശൻ വീട്ടിൽ വന്ന് വിവരം പറഞ്ഞപ്പോ സുരഭിക്ക് പ്രത്യേകിച്ച് എതിർപ്പൊന്നുമുണ്ടായില്ല.. രഘുനന്ദന്റെ ഫോട്ടോയും അയാൾ കാണിച്ച് കൊടുത്തു..
ആള് സുന്ദരനാണെന്ന് സുരഭിക്ക് തോന്നി..അല്ലെങ്കിലും സൗന്ദര്യമൊന്നും അവൾ നോക്കുന്നില്ല..ഒരാണായിരിക്കണമെന്ന് മാത്രം..
എല്ലാ ദിവസവും നല്ലതാണെന്ന് പണിക്കർക്കറിയാം.. എങ്കിലും സുന്ദരേശന്റെ തൃപ്തിക്ക് വേണ്ടി കവടി നിരത്തി നല്ലൊരു ദിവസം നോക്കി അവർ സുരഭിയെ പെണ്ണ് കാണാൻ പോയി..
രാഘവപ്പണിക്കരും, രഘുനന്ദനും, ഡ്രൈവറായി അവന്റെ കൂട്ടുകാരൻ രാമുവുമാണ് പെണ്ണ് കാണാൻ പോയത്..
രാഷ്ട്രീയത്തിൽ നിന്നും കട്ടും, കയ്യിട്ട് വാരിയും സുന്ദരേശൻ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്.. രണ്ട് മക്കളാണ് അയാൾക്ക്.. കൊട്ടാരം പോലൊരു വീടും, അതിനൊത്ത സമ്പത്തും അയാൾക്കുണ്ട്.. വീട് കണ്ടപ്പോ തന്നെ പണിക്കർക്ക് തൃപ്തിയായി..
ചായയുമായി വന്ന സുരഭിയെ കണ്ട് പണിക്കർ ഞെട്ടുകയും, രാമുവിന്റെ കിളി പോവുകയും ചെയ്തു..
ഒരപ്സരസിനെപ്പോലെ സുന്ദരിയായ സുരഭിയെ കണ്ട് രഘുനന്ദന് പ്രത്യേകിച്ചൊന്നും തോന്നിയില്ല..
എല്ലാം പണിക്കരും, സുന്ദരേശനും കൂടിയാണ് സംസാരിച്ചുറപ്പിച്ചത്.. രഘുനന്ദനും, സുരഭിക്കും കാര്യമായൊന്നും പറയാനുണ്ടായിരുന്നില്ല..
സുന്ദരേശനെപ്പോലെയുള്ള ഒരു രാഷ്ട്രീയ നേതാവുമായുള്ള ബന്ധം പണിക്കർക്കും… പ്രശസ്തനായ പണിക്കരുമായുള്ള ബന്ധം സുന്ദരേശനും അഭിമാനമായി കണ്ടു…
അധികം താമസിയാതെ നല്ലൊരു മുഹൂർത്തം നോക്കി ആർഭാടമായി അവരുടെ വിവാഹം നടന്നു.. നാടറിഞ്ഞു കൊണ്ടായിരുന്നു ആ വിവാഹം…
സുരഭി വലത് കാല് വെച്ച് രഘുനന്ദന്റെ വീട്ടിലേക്ക് കയറി.. രാഘവപ്പണിക്കരുടെ പെങ്ങൾ സുമിത്രയാണ് ആരതിയുഴിഞ്ഞ് അവളെ വീട്ടിൽ കയറ്റിയത്..
മൂന്ന് കാമുകൻമാരെ ഒറ്റയടിക്ക് തേച്ചാണ് സുരഭി,രഘുനന്ദന്റെ ഭാര്യാപദം അലങ്കരിച്ചത്..
ആദ്യരാത്രി തന്നെ അവൾക്ക് കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു.. തന്റെ ഭർത്താവ് ഒരു പച്ചപ്പാവമാണ്.. അധികം സംസാരമൊന്നുമില്ല.. ഈ വീടിന്റെ ഭരണമെല്ലാം അച്ചൻ തന്നെയാണ്..അച്ചന്റെ ആജ്ഞാനുവർത്തിയായി നടക്കലാണ്
💬 Comments
View all comments