0%

Chapter Title : മറ്റൊരു പൂക്കാലം 2 [സ്പൾബർ]

Author : Spulber Read All Parts 2.4K

പിടി കൊടുത്തില്ല..

രാമു കയറിച്ചെല്ലുമ്പോൾ ടേബിളിലിരുന്ന് പ്രാതൽ കഴിക്കുകയാണ് പണിക്കരും,നന്ദനും..

“ വാടാ രാമൂട്ടാ… ഇരിക്ക്… ജാനകീ… ദേ നിന്റെ മോൻ…”

രാമുവിനെ കണ്ട് പണിക്കർ ഒടുവിൽ ഉണ്ണികൃഷ്ണൻ ശൈലിയിൽ അടുക്കളയിലേക്ക് വിളിച്ച് പറഞ്ഞു..
ജാനകി ഒരു പ്ലേറ്റുമായി അടുക്കളയിൽ നിന്ന് വന്നു..

“ഓ… എഴുന്നള്ളാറായോ കൊച്ചുമുതലാളിക്ക്…
ഇനി നിനക്ക് വെച്ച് വിളമ്പാൻ വേറെ ആളെ നോക്കണം…
അങ്ങുന്നേ… അങ്ങുന്ന് ഇവനെയൊന്ന് പറഞ്ഞ് മനസിലാക്കണം…
നന്ദൻ കുഞ്ഞും കല്യാണം കഴിച്ചു..
ഈ നശൂലം ഇനിയും വേണ്ടാന്ന് പറഞ്ഞ് നടക്കുകയാ…”

ജാനകി പതം പറയാൻ തുടങ്ങി..

“എനിക്ക് വെച്ച് വിളമ്പാൻ നിങ്ങളോടാര് പറഞ്ഞു തള്ളേ… ?.
ഏതായാലും നിങ്ങളിവർക്ക് വെച്ച് വിളമ്പുന്നുണ്ട്.. ഞാനതീന്ന് കഴിച്ചോളാം…”

പൂ പോലുള്ള ഇഢലി നാലഞ്ചെണ്ണം വാരി പ്ലേറ്റിലേക്കിട്ട് കൊണ്ട് രാമു പറഞ്ഞു..

“ ഉം… ഇഢലിയൊന്നും തീരെ പോര… നമുക്കടുക്കളപ്പണിക്ക് വേറെ ആളെ നോക്കിയാലോ പണിക്കര് ചേട്ടാ… ?..
ഈ തള്ളയെ ഇനിയിവിടെ വെച്ചോണ്ടിരിക്കരുത്…”

പണിക്കരും,നന്ദനും വാ പൊത്തിച്ചിരിച്ചു..

“ എല്ലാരും കൂടി എന്നെ കളിയാക്കിക്കോ…
ഞാനീ അടുക്കളയും പൂട്ടി എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും…”

“ പോകും പോകുംന്ന് പറയാൻ തുടങ്ങിയിട്ട് നാളൊത്തിരിയായി…
ഒന്നിറങ്ങിപ്പോ തള്ളേ…
നിങ്ങള് പോയിട്ട് വേണം ഞങ്ങൾക്ക് പുതിയൊരാളെ കൊണ്ട് വരാൻ…
വായിക്ക് രുചിയായിട്ട് എന്തേലും കഴിച്ച കാലം മറന്നു..”

സാമ്പാറൊഴിച്ച് ഞെവിടിക്കുഴച്ച ഇഢലി വായിലേക്ക് തള്ളിക്കൊണ്ട് രാമു പറഞ്ഞു..

“ടാ, ടാ… മതി… മിണ്ടാതെ കഴിക്കാൻ നോക്ക്..
നന്ദാ… നീ ഇന്ന് തന്നെ നമ്മുടെ ബ്രോക്കർ നാരായണനെയൊന്ന് വിളിക്കണം…. ഇവന് പറ്റിയ ഒരു പെണ്ണിനെ നോക്കാൻ പറയണം… ഉടനെത്തന്നെ…

💬 Comments

View all comments