Chapter Title : മറ്റൊരു പൂക്കാലം 4 [സ്പൾബർ]
രക്തം ഊറ്റിക്കുടിക്കും..
പേടിയോടെ രാമു തല കുടഞ്ഞു..
മെല്ലെ എണീറ്റിരുന്ന് കൈ നീട്ടി മദ്യക്കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി..
കുടിക്കാതെ തന്നെ അവന്റെ ബോധം പകുതി മറഞ്ഞിരുന്നു..
എന്താണ് സംഭവിച്ചത്… ?.
കാര്യമായി എന്തോ സംഭച്ചിട്ടുണ്ട്..
ഇത്ര നാളും താൻ കണ്ട സുരഭിയല്ല തന്നോടിപ്പോ സംസാരിച്ചത്..
അവളുടെ ഓരോ വാക്കും ഹൃദയത്തിലാണ് പതിച്ചത്, കുരമ്പുകളായി..
എന്തൊരു ധൈര്യമാണ് അവളുടെ വാക്കുകളിൽ..
എന്തൊരു വെല്ല് വിളിയാണവൾ നടത്തിയത്…
എന്തെല്ലാം തെറിയാണവൾ തന്നെ വിളിച്ചത്…
പേടിക്കണം…
അവളെ ശരിക്കും പേടിക്കണം..
താൻ വിചിരിച്ച ഒരാളേ അല്ല സുരഭി..
തന്റെ ഭീഷണിയൊന്നും അവളെ പേടിപ്പിച്ചിട്ടേയില്ല..
പക്ഷേ താൻ പേടിച്ചു. ശരിക്കും പേടിച്ചു..
പട്ടണത്തിന്റെ ചൂടും ചൂരും അറിഞ്ഞ് വളർന്നവളാണ് സുരഭി..
അതും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് സുന്ദരേശന്റെ മകളായി..
എതിരാളികളെയും കൊന്ന് തള്ളിയ പല കേസിലും പ്രതിയായവനാണ് സുന്ദരേശൻ..
എല്ലാറ്റിൽ നിന്നും പുഷ്പം പോലെ ഊരിപ്പോന്നവനാണ് അയാൾ..
അയാളുടെ മകളാണ് സുരഭി എന്ന് മറക്കാൻ പാടില്ലായിരുന്നു..
അവൾ ലോകം കുറേ കണ്ടവളാണ് എന്നും താൻ മറന്നു..
ഈ നാട്ടിൻപുറത്ത് ജീവിച്ച തനിക്ക് മുട്ടി ജയിക്കാൻ കഴിയാത്തവളാണ് സുരഭി എന്നും ഓർക്കണമായിരുന്നു..
എന്താ അവളുടെ ഓരോ വാക്കിന്റേയും ശക്തി..
പാവമായി തനിക്ക് തോന്നിയ സുരഭി, എന്ത് ചെയ്യാനും മടിയില്ലാത്തവളാണെന്ന് അവന് മനസിലായി..
അവൾക്ക് പണത്തിന്റെ സ്വാധീനമുണ്ട്..
ആൾബലമുണ്ട്..
ഏതൊരാണിനേയും വരച്ചവരയിൽ നിർത്താനുള്ള തന്റേടമുണ്ട്..
തനിക്കോ..?.
തനിക്കാരുണ്ട്..?
എന്തുണ്ട്…?.
ഒരു രൂപ പോലും നീക്കിയിരിപ്പില്ലാത്ത, ഒരാൾ ബലം പോലുമില്ലാത്ത വെറും തെണ്ടി..
ആ താനാണോ സുരഭിയോട് മുട്ടാൻ നടക്കുന്നത്..?.
നടക്കില്ല…
താൻ വിചാരിച്ചതിലും എത്രയോ മേലെയാണ്
💬 Comments
View all comments