Chapter Title : മരുഭൂ വസന്തം 1 [ലസ്റ്റർ]
കാര്യം മനസ്സിലായി. പിന്നയൊന്നും അവൾ സംസാരിച്ചില്ല. കാർ മെയിൻ ഹൈവെയിൽ നിന്ന് ഒരു ഫ്രീ റൈറ്റ് എടുത്ത് ഫ്ലൈഓവർ കേറി അസംഖ്യം കെട്ടിടങ്ങൾ നിരന്നു നിൽക്കുന്ന ഒരു അക്കമഡേഷൻ സോണിലേക്ക് പ്രവേശിച്ചു. ഒരു ബിൽഡിംഗ്‌ന്റെ താഴെ പാർക്കിംഗ് ഏരിയയിൽ വണ്ടി കൊണ്ടുപോയി നിർത്തി നൂറ പുറത്തേക്ക് ഇറങ്ങി. കൂടെ അവനും.
അധ്യായം 2
നൂറ ജാലകത്തിന്റെ വിരിപ്പ് രണ്ട് ഭാഗത്തേക്ക് നീക്കി ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. രാത്രി വിശാലമായി കിടക്കുന്നു. നവംബർ മാസത്തിന്റെ അവസാന നാളുകളാണ്, ചൂട് കുറഞ്ഞു തണുപ്പ് കാലം തുടങ്ങാൻ പോകുന്നതേയുള്ളൂ. അല്ലെങ്കിൽ മാംസം ഉരുകുന്ന ഹ്യൂമിഡിറ്റിയാകും.വിയർത്തു മേലാസകാലം താഴേക്ക് ഒഴുകും. അവൾ ഗ്ലാസ് സ്ലൈഡ് ഒരു ഭാഗത്തേക്ക് നീക്കിയിട്ടപ്പോൾ കാറ്റ് അകത്തേക്ക് വലിഞ്ഞു കയറി.
"സാർ, ഫ്ലാറ്റ് ഇഷ്ടപ്പെട്ടോ."? അവൾ സെറ്റിയിൽ ഇരിക്കുന്ന വാഹിദിനോട് ചോദിച്ചു.
"ഇതിന്റെ ഒന്നും ആവശ്യം ഇല്ല ല്ലോ. ഇതിപ്പോ ന്തിനാ എനിക്കായൊരു ഫ്ലാറ്റ്."
"പിന്നല്ലാതെ. ഇതിപ്പോ ഹോട്ടലിൽ എന്തിനാ വെറുതെ ക്യാഷ് കൊണ്ടുപോയി കളയുന്നെ. ഇതിപ്പോ സാറിന് സ്വന്തമായൊരു വീട് ആയില്ലേ." അവൾ ജാലകത്തിന്റെ ഗ്ലാസ് നേരെയിട്ടു കൊണ്ട് പറഞ്ഞു. വാഹിദ് മറുപടി നൽകിയില്ല.
"നൂർജഹാൻ എവിടാ താമസം.? ഞാൻ കരുതി എന്റെ സമ്മതം ഇല്ലാതെ തന്നെ നിങ്ങളെ വീട്ടിലേക്ക് കൊണ്ട് പോകുവാന്ന്." വാഹിദ് സംശയം പ്രകടിപ്പിച്ചു.
"അതിന് തന്നാ കൊണ്ട് വന്നേ. അതിന് മുമ്പ് ഫ്ലാറ്റ് കാണിക്കാം ന്ന് വച്ചു. നല്ല അസ്സൽ 2 ബെഡ്‌റൂം ഹാൾ ഫ്ലാറ്റ് ആണ്. സാറിന് ഓടിച്ചാടി ഉറങ്ങാം." അവൾ ചിരിച്ചു. അവൻ പുഞ്ചിരിച്ചതേയുള്ളൂ. നൂറ അയാളുടെ അടുത്ത് വന്നിരുന്നു,
💬 Comments
View all comments