Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]
ശബ്ദമുണ്ടാക്കാതെ പിൻവാങ്ങി. മുണ്ടിനടിയിൽ ചെറിയൊരു അനക്കമുണ്ടാവവുന്നത് അവൻ അറിഞ്ഞു. കിടുകിടാ വിറക്കുന്ന തണുപ്പിൽ ശരീരത്തിൽ ചെറിയ ചൂട് പടരുന്നു. പുറത്തു മഴ ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നു. അവൻ സോഫയിൽ ചാരിയിരുന്നു.
"ഇതും പിടിച്ചോണ്ട് ഇരിക്കുവാണോ. അകത്ത് ഡ്രസ്സ് സ്റ്റാൻഡ് ഉണ്ടല്ലോ.." എലിസബത്ത് ചെറിയ നീരസത്തോടെ അവന്റെ കൈയിൽ നിന്ന് വസ്ത്രം വാങ്ങി.
"എടോ മനുഷ്യാ.. താനെന്താ ഒരു മണുക്കൂസിനെ പോലിരിക്കുന്നെ. ഇവിടെ ഇരുന്ന് ഇങ്ങനെ വിറയ്ക്കണോ, അകത്ത് പോയി കിടന്നൂടെ. ന്തൊരു കഷ്ട്ടമാണ്. പെണ്ണുങ്ങൾ ഇതിലും സ്മാർട്ട് ആണ്." അവൾ ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് അവന്റെ വസ്ത്രവും കൊണ്ട് അകത്തേക്ക് പോയി. പിന്നെ ചവുട്ടിക്കുലുക്കി അടുക്കളയിലേക്കും. ആദ്യം കോഫി തിളപ്പിച്ച് വാഹിദിന് കൊടുത്തു, ഒരുഗ്ലാസ് അവളും. അവന്റെ ഒപ്പമിരുന്നു കുടിക്കുമ്പോൾ രണ്ട് പേരും ഒന്നും സംസാരിച്ചില്ല. ഭംഗിയുള്ള ഇളം വയലറ്റ് നിറമുള്ള ഗൗൺ അവളുടെ ശരീരത്തിൽ നിന്ന് അകലാൻ മടിക്കുന്നത് പോലെ ഒട്ടിച്ചേർന്ന് പുണർന്നു കിടന്നു.
ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം പാകം ചെയ്യാനായി അടുത്ത നീക്കം. ആ വീടും പരിസരവും വൃത്തിയാക്കുന്ന ചേട്ടനോട് സാധനങ്ങൾ വാങ്ങിച്ചു വെക്കാൻ തലേദിവസം തന്നെ പറഞ്ഞിരുന്നു. അവൾ ഫ്രൈഡ് റൈസ് ഉണ്ടാക്കിയിട്ട്, കുറേ മുട്ടയെടുത്തു എണ്ണയിലേക്കിട്ടു അടിച്ചെടുത്തു. മറ്റൊരു പാത്രത്തിൽ എണ്ണ തിളപ്പിച്ച് ശാരീസ്ഗ്രൂപ്പ് ന്റെ മസാലകൾ വറുത്തു മുട്ട അതിലേക്കിട്ട് ഒന്ന് വയറ്റി റൈസ് കൂടി മിക്സ് ചെയ്തു.
കഴിക്കാൻ എടുക്കാറായോ എന്ന് ചോദിക്കാൻ വേണ്ടി വാഹിദിന്റെ അടുത്തേക്ക് ചെന്നപ്പോൾ ഹാളിൽ അവനെ കണ്ടില്ല. ബെഡ്‌റൂമിൽ ചെന്നു നോക്കിയപ്പോൾ ബ്ലാങ്കറ്റിൽ മൂടിപ്പുതച്ചു ശാന്തമായി കിടന്ന് ഉറങ്ങുന്നു. കണ്ടപ്പോൾ എലിസബത്തിന്റെ ചുണ്ടിൽ ഒരു
💬 Comments
View all comments