Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]
ഭയത്തോടെ അവൾ മെല്ലെ പറഞ്ഞു.
"എനിക്ക് നന്നായി വിശക്കുന്നുണ്ട്. രാവിലെ ഒരു തുള്ളി വെള്ളം കുടിക്കാതെ ഇറങ്ങിയതാ." അവൻ പറഞ്ഞു. അവളുടെ കണ്ണുകൾ വിടർന്നു. വാഹിദിൽ പ്രത്യേകിച്ച് പ്രതികരണം ഒന്നും ഇല്ലെന്നും പ്രതിഷേധം പ്രകടിപ്പികുന്നില്ലെന്നും മനസ്സിലായപ്പോൾ അവൾക്ക് അത്ഭുതം തോന്നി. അവൻ തന്നെ ഇഷ്ടപ്പെടുന്നുണ്ട്.
"സാരോല്ല, കുറച്ചു വിശപ്പ് നല്ലതാ. കുറച്ചു കൂടി ഉറങ്ങിയിട്ട് കഴിച്ചാൽ മതി." അവൾ മന്ത്രിച്ചു.
"എണീറ്റ് പോടീ അവിടന്ന്. അല്ലേൽ തന്നെ തണുത്തു വിറക്കുവാ, അപ്പോഴാ പെണ്ണിന്റെ കിന്നാരം." അവൻ പ്രതിഷേധം ഒന്നുമില്ലാതെതന്നെ അവളോട് വെറുതെ ദേഷ്യപ്പെട്ടു. എലിസബത് അവനെ ചുറ്റിപ്പിടിച്ചിരുന്ന കൈ ടീഷർട്ടിന്റെ ഉള്ളിലേക്ക് കടത്തി അവൾക്ക് അഭിമുഖമായി ചരിഞ്ഞു കിടന്നിരുന്ന വാഹിദിന്റെ ഉടുപ്പിലും പുറത്തും പിന്നെ അവന്റെ കൈയുടെ ഇടയിലൂടെ വാരിയല്ലിന്റെ ഭാഗത്തും മറ്റും കൈയോടിച്ചു. കവിളിൽ ചുംബിച്ചു.
"എന്നിട്ട് ഈ മസിൽ കോട്ടയിൽ തണുപ്പൊന്നും കാണുന്നില്ല ല്ലോ." അവൾ അവനെ കളിയാക്കി. വാഹിദ് അവളെ ചുറ്റിപ്പിടിച്ചിരുന്ന കൈകൊണ്ട് കൈ ഇളക്കാതെ തന്നെ എലിസബത്തിന്റെ ഇടുപ്പിൽ ഒരു നുള്ള് കൊടുത്തു. അവൾ ശബ്ദമില്ലാതെ ഒന്ന് കൂകി.
"നിന്നെ ഞാൻ ആർക്കും ഒന്നും ചെയ്യാൻ സമ്മതിക്കില്ല. ഞാൻ ചാവുന്നത് വരെ പൊന്നുപോലെ ഞാൻ നോക്കും." അവൾ തന്നെത്തന്നെ നോക്കികൊണ്ട് കിടക്കുന്ന വാഹിദിന്റെ കവിളിൽ തലോടിക്കൊണ്ട് മന്ത്രിച്ചു. പറഞ്ഞു തീരാൻ നേരം അവൾക്ക് തൊണ്ടയൊന്നിടറി. കണ്ണിൽ ഊറിക്കൂടി നിന്നിരുന്ന കണ്ണുനീർ താഴേക്ക് പെയ്തൊഴിഞ്ഞു.
"എന്നെ ആര് എന്ത് ചെയ്യാൻ. ഇനി ചെയ്യുന്നെങ്കിൽ തന്നെ അത് കൂടെ നിന്ന് ചതിക്കുന്നവർ തന്നെയാവും." അവൻ ഏതോ ആലോചനയിൽ പറഞ്ഞു.
"എനിക്കറിയാം. ഞാനില്ലേ കൂടെ. എന്നെ
💬 Comments
View all comments