Chapter Title : മരുഭൂ വസന്തം 4 [ലസ്റ്റർ]
ശബ്ദത്തിൽ ചെറിയ കിതപ്പോടെ ചോദിച്ചു.
"കഞ്ചാവ് മാഫിയ. ലോകത്തിലെ ഏറ്റവും ഡിമാൻഡ് ഉള്ള സ്റ്റഫുകളിൽ ഒന്നായ നീലച്ചടയൻ എക്സ്പോർട്ടിങ് മാഫിയ. ശാരീസ് ഗ്രൂപ്പ് ഓഫ് ക്രിമിനൽസ്.. അറിയില്ലേ മാഡം?" അവൻ മുരണ്ടുകൊണ്ട് ചോദിച്ചു.
ശാരികയുടെ മുഖത്തെ ഞെട്ടൽ മാറിയിരിക്കുന്നു. അവിടെ ഭയാനകമായൊരു നിശബ്ദത തളംകെട്ടി നിന്നു. അവൾ കുറച്ചു നേരം അനങ്ങാതെ നിന്നിട്ട് അവന്റെ അടുത്തേക്ക് വന്നു.
"താനിത് ആരോടെങ്കിലും ഡിസ്‌കസ് ചെയ്തോ.?" അവൾ ശബ്ദം അടക്കിപ്പിടിച്ചു ചോദിച്ചു. ഇക്ക എന്ന വിളിയിൽ നിന്ന് എത്ര പൊടുന്നനെയാണ് അവൾ വെളിയിൽ ചാടിയത് എന്ന് വാഹിദ് അത്ഭുതപ്പെട്ടു.
"അതേ, വരുന്ന വഴി ഫോണിൽ വിളിച്ചു രാജനോട് ചോദിച്ചു. ആ നന്ദികെട്ട നാറിയോട്." വാഹിദ് തന്റേടത്തോടെ ശാരികയുടെ മുന്നിൽ നിവർന്നു നിന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ശാരിക തളർന്നു. അവൾ നെറ്റിയിൽ കൈ വച്ച് കിടക്കയിലേക്ക് ഇരുന്നു.
"ആരോട് ചോദിച്ചിട്ടാ അനാവശ്യ കാര്യങ്ങളിൽ തലയിട്ടത്. ഈശ്വരാ. ഇനി എന്ത് ചെയ്യും.. ഇനി മേലിൽ ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. എങ്ങോട്ട് ഇറങ്ങിയാലും ഉസ്മാൻ ഇല്ലാതെ തനിച്ച് സഞ്ചരിക്കരുത്." അവൾ കർക്കശമായി അവനെ താക്കീത് ചെയ്തു.
" താനെന്താ കൽപ്പിക്കുകയാണോ. ഞാനെന്താടീ നിന്റെ കഞ്ചാവ് കടത്തുന്ന ഏജന്റ് ആണെന്നാണോ നീ കരുതിയത്. ആരെയാ താനീ പേടിപ്പിക്കുന്നത്. " വാഹിദിന്റെ ഭാവം മാറി. അവനിലെ നീതിബോധവും ആത്മാഭിമാനവും കുടഞ്ഞെഴുന്നേറ്റു.
"ഇത്രനാളും കണ്ട തുക്കിടി ജോർജും ഡെന്നീസും അല്ല നീ കാണാത്ത പലരും. മേലിൽ ഇവിടം വിട്ടു പുറത്തിറങ്ങരുത്. ചത്തു മലച്ചു കിടക്കും വല്ല അഴുക്കു ചാലിലോ ഡാമിലോ." അവൾ രോഷം കൊണ്ട് കത്തുന്ന കണ്ണുകളോടെ അവനെ തുറിച്ചു നോക്കിയിട്ട് പുറത്തേക്ക് പോയി.
വാഹിദ് സ്ഥബ്ധനായി അവൾ പോയ വഴിയിലേക്ക് നോക്കി നിശ്ചലം നിന്നു. പകൽ മുഴുവൻ തന്റെ പഴയ മുറിയായ ഔട്ട്‌ഹൗസിലെ മുറിയിൽ പോയികിടന്നു. വാതിൽ കുറ്റിയിട്ട് കുറേ
💬 Comments
View all comments