Chapter Title : മരുഭൂ വസന്തം 4 [ലസ്റ്റർ]
മൗനം തളം കെട്ടിനിന്നു. ശാരികയും വാഹിദും അവരവരുടെ ചിന്താ ഭാരവുമായി ആലോചനയിൽ കണ്ണടച്ചു കിടന്നു. തനിക്ക് പ്രിയപ്പെട്ടതൊക്കെ തന്നെ പ്രിയപ്പെട്ടതായി കാണണമെന്നില്ല എന്ന് വാഹിദ് ചിന്തിച്ചു. ഒരു സംശയവും ഇല്ലാതെ, തെറ്റിദ്ധാരണ ഇല്ലാതെ, താൻ പ്രണയിച്ചിരുന്ന പെണ്ണ് എന്ത് ഭയങ്കരിയാണെന്ന് അവൻ ആലോചിച്ചു. വല്ല അഴുക്കുച്ചാലിലും ചത്തു കിടക്കും എന്ന് പറഞ്ഞു മണിക്കൂറുകൾക്കകം താൻ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നു. അഥവാ കൊല്ലാൻ ആളെ അയച്ചിരിക്കുന്നു.
"എനിക്കീ ബന്ധം ഒരു ബാധ്യതയാണ്. മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്." അവസാനം വാഹിദ് ഉറച്ച സ്വരത്തിൽ മുകളിലേക്ക് നോക്കി കിടന്ന് പറഞ്ഞു
"വാട്ട്.! മനസ്സിലായില്ല." ഒരു ഞെട്ടലോടെ ശാരിക പിടഞ്ഞെഴുന്നേറ്റു. "ഏത് ബന്ധം.? "
"ഏത് ബന്ധമാണ് നമുക്കിടയിൽ ഉള്ളത്. ആ ബന്ധം തന്നെ." അവൻ ചൂടായി. കല്ലിച്ച സ്വരത്തിൽ തുടർന്നു. " എനിക്ക് എന്റേതായ വഴികൾ നോക്കിയേ പറ്റൂ. വല്ലാടത്തും ചത്തുകിടക്കും എന്ന് നീ പറഞ്ഞപ്പോൾ ഇത്രേം കരുതിയില്ല. ഇത്ര പെട്ടന്ന് കൊലയാളിയെ അയക്കുമെന്ന് കരുതുയില്ല. " അവന്റെ മുഖം വലിഞ്ഞു മുറുകി.
"എന്ത്.. ഏത് കൊലയാളി. ആരയച്ചു. എന്തൊക്കെയാ ഈ കേൾക്കുന്നത്. ഞാൻ പറഞ്ഞില്ലേ എങ്ങോട്ടും ഇറങ്ങരുതെന്ന്. ഈശ്വരാ.." അവൾ കരഞ്ഞു തുടങ്ങി.
"കണ്ണീർ വേണ്ട. എന്റെ ലോകം തന്നെ നീയായിരുന്നു. നീ എന്റെ കുഞ്ഞിന്റെ ഉമ്മയാകാൻ കാത്തിരുന്ന എനിക്ക് കിട്ടിയ സത്യങ്ങൾ നമുക്കിടയിൽ വലിയ വിടവുണ്ടാക്കിയിട്ടുണ്ട്. കണ്ണുനീർ കൊണ്ട് അവിടെ നികത്താൻ കഴിയില്ല. വഞ്ചകി.!" അവൻ പല്ല് ഞെരിച്ചു.
"അനാവശ്യം പറയരുത്. കേട്ടത് മുഴുവൻ സത്യമാണ്. പക്ഷേ അതൊക്കെ ഇതിൽ നിന്ന് എളുപ്പം ഇറങ്ങി പോകാൻ കഴിയാത്ത കാര്യങ്ങളാണ്. കഴിഞ്ഞ പത്ത് വർഷമായി നടന്ന് കൊണ്ടിരിക്കുന്ന ഒരു കളിയിൽ നിന്ന് ഇക്ക വന്നതോടെ ഇറങ്ങി പോകുക എന്ന് വിചാരിച്ചാൽ നടക്കില്ലായിരുന്നു. ഞാൻ എത്ര പറഞ്ഞു ഇതൊക്കെ വിട്ട് എങ്ങോട്ടെങ്കിലും പോകാമെന്ന്." അവൾ ഉറക്കെ
💬 Comments
View all comments