Chapter Title : മരുഭൂ വസന്തം 6 [ലസ്റ്റർ]
ക്യാമ്പിൽ കൊണ്ടാക്കി. ആ ബാറകിന്റെ കൂടെ. അടിമയെ പോലെ..അടിച്ചു. പട്ടിണിക്കിട്ടു. എന്റെ താഴെയൊക്കെ അടിച്ചും, അരക്കെട്ടിൽ വണ്ണമുള്ള കയർ.." അവളുടെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു തുളുമ്പി. വാഹിദിന്റെ കണ്ണുകൾ നിറഞ്ഞു. ഭീകരമായൊരു കഥ കേൾക്കുന്നത് പോലെ രമ്യ വിരണ്ടു നിന്നു. മുറിഞ്ഞു പോയ വാക്കുകൾ ചുമച്ചു കഴിഞ്ഞ് എലിസബത് തുടർന്നു.
"വണ്ണമുള്ള കയർ അകത്തേക്ക് ഇറക്കിയും അതുമ്മലിട്ട് ഉരച്ചും അവിടെയൊക്കെ നശിപ്പിച്ചു. കഴുത്തിൽ കയർ ചുറ്റി.. വലിച്ചു ശ്വാസം മുട്ടിച്ചു... മാസങ്ങളോളം നരകമായിരുന്നു." പറഞ്ഞു തീരുമ്പോഴേക്കും അവൾ അത്രനേരവും പിടിച്ച് നിർത്തിയ ആത്മവേദനയും സങ്കടവും സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു.
ചുമയും കരച്ചിലും കൂടിക്കലർന്നു അസഹ്യമായ വീർപ്പുമുട്ടലോടെ അവളുടെ ഉടൽ കിടക്കയിൽ ചുരുണ്ടുകോടി. ആശ്രയതിനെന്ന പോലെ അവൾ വാഹിദിന് നേരെ കൈനീട്ടി. അവൻ അവളെ വാരിയെടുത്തു നെഞ്ചോട് ചേർത്ത് കഴുത്തിൽ മുഖം പൂഴ്ത്തി അവന്റെ തൊണ്ടയിൽ കുടുങ്ങിക്കിടന്ന കരച്ചിൽ ഒളിപ്പിച്ചു. അപ്പോഴാണ് അവളുടെ കഴുത്തിൽ തൊലിയുരിഞ്ഞ പോലെയുള്ള അനുഭവം അവന്റെ കഴുത്തിൽ അനുഭവപ്പെട്ടത്. എലിസബത്ത് അവനെ തളർന്ന കൈകൾ കൊണ്ട് കെട്ടിപ്പിടിച്ചു കവിളിലും നെറ്റിയിലും മാറിമാറി ഉമ്മവച്ചു. പിന്നെ തളർന്നത് പോലെ മുഖം അവന്റെ കഴുത്തിലേക്ക് താങ്ങി വച്ചു. തന്റെ ചുമലിൽ അവളുടെ കണ്ണുനീർ വീണു നനയുന്നത് വാഹിദ് അറിഞ്ഞു. അവൻ അവളെ കൂടുതൽ തന്നിലേക്ക് പുണർന്ന് കഴുത്തിൽ ഉമ്മ കൊടുത്തു.
എലിസബത്തിന്റെ കൈകൾ പതുക്കെ ബലം നഷ്ട്ടപ്പെട്ടു തളർന്ന് അവനെ ചുറ്റിപ്പിടിച്ചിരുന്ന പിടിവിട്ട് താഴേക്ക് കുഴഞ്ഞു വീണു. അവസാനമായൊരു ദീർഘശ്വാസമെടുത്തു കൊണ്ട് വാഹിദിന്റെ കഴുത്തിലേക്ക് ചുണ്ടുകൾ അമർത്തി വച്ചു തന്റെ ഒരേയൊരു പ്രണയത്തിലെ ഏകനായ രാജകുമാരന്റെ കരവലയത്തിൽ
💬 Comments
View all comments