0%

Chapter Title : മരുഭൂ വസന്തം 6 [ലസ്റ്റർ]

എഴുതി വാങ്ങിയിട്ട് അവൻ തന്നെ അവളെ ഇല്ലാതാക്കി എന്ന രീതിയിലാണ് കേസ് മുന്നോട്ട് പോകാൻ പോകുന്നത്. മര്യാദക്ക് കുറച്ചുനാൾ ഇവിടെ വന്നു നിന്ന് ഇവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് വെടിപ്പാക്കാൻ നോക്ക്. എന്നിട്ട് താൻ അവനെയോ അല്ലെങ്കിൽ ഏതവനെയാണെന്ന് വച്ചാൽ പ്രേമിക്കായോ പ്രസവിക്കയോ എന്ത് വേണേലും ചെയ്യ്."

അങ്ങിനെ പലതും പറഞ്ഞും വാശിപിടിച്ചും ഭീഷണിപ്പെടുത്തിയും വിൻസെന്റ് അവളെ മാനസികമായി തളർത്തി. രണ്ട് മൂന്ന് ദിവസം അപ്പനെയും അമ്മയെയും വിളിച്ചു സംസാരിച്ചു കുറച്ചു ദിവസം അവളൊന്നു മാറി നിക്കട്ടെ എന്ന് പറഞ്ഞു സമ്മതിപ്പിച്ചു.

"മോളൊന്നു പോയി നോക്ക്. ഒരിക്കലും മമ്മി മോളെ ഒന്നിനും നിർബന്ധിച്ചിട്ടില്ലല്ലോ. ഇതിപ്പോ മമ്മിക്ക് പേടിയാവുന്നുണ്ട്. മോളെ സ്വന്തം ഇച്ചായൻ ആയിട്ടും അവൻ എന്നതൊക്കെയാ ചെയ്തു കൂട്ടുന്നതെന്ന് മമ്മിക്കും പപ്പയ്ക്കും പണ്ടേ അറിയാമായിരുന്നു. അതോണ്ടാ വേഗം പിടിച്ച് അവന്റെ കെട്ടുനടത്തിയത്. മോൾ വന്നു പറയുന്നില്ലെങ്കിൽ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട എന്നേ കരുതിയുള്ളു. മോളെ ആ ജോർജ് എന്നതേലും ചെയ്‌താൽ അത് കൂടി താങ്ങാൻ വയ്യാഞ്ഞിട്ടാ."

എലിസബത്തിന്റെ മുന്നിൽ നിന്ന് അവളുടെ മമ്മി കണ്ണീർ ഒപ്പിക്കൊണ്ട് പറഞ്ഞു. എലിസബത്ത് അപമാനത്തോടെ സ്വന്തം അമ്മയുടെ നിസ്സഹായതയ്ക്കു മുന്നിൽ തലകുനിച്ചു നിന്നു. താൻ തന്റെ ചേട്ടന്റെ ഒപ്പം കിടക്ക പങ്കിടുന്നതൊക്കെ ആ വാതിലിനു പുറത്ത് അമ്മയും അച്ഛനും അറിയുന്നുണ്ടായിരുന്നു എന്ന തിരിച്ചറിവിൽ അവൾ സ്വത്വബോധത്തിന്റെ അപകർശതയിൽ സ്വയമുരുകി.

"മോൾക്ക് ആരെയോ ഇഷ്ടമാണെന്നോ അവൻ ഭയങ്കരൻ ആണെന്നോ, അവനാണ് അവരുടെ നാശത്തിനൊക്കെ കാരണം എന്നോ മറ്റോ ഒക്കെ മോൾടെ ഇച്ചായൻ പറഞ്ഞു. മോൾക്ക് ഏതോ ഒരുത്തനോട് സ്നേഹം തോന്നത്തില്ലന്ന് ഞങ്ങൾക്കറിയാം. ഏതായാലും ഞങ്ങൾക്ക് സന്തോഷായി. അവസാനം മോൾക്ക് ഒരു ആൺതുണ കിട്ടിയല്ലോ. അവനെ ഞങ്ങളൊന്നു പോയി കാണുന്നുണ്ട്. മോളിപ്പോ ഇച്ചായന്റെ അടുത്തേയ്ക്ക് പൊയ്ക്കോ."

എലിസബത്തിനെ തെന്റെ ചുമലിലേക്ക് ചേർത്തു പിടിച്ച് പപ്പയും ഉപദേശിച്ചു. തങ്ങളുടെ മകൻ സമ്പത്തിന്റെ ഭ്രാന്തമായ

💬 Comments

View all comments