0%

Chapter Title : മരുഭൂ വസന്തം 6 [ലസ്റ്റർ]

നിറഞ്ഞു. സ്ത്രീകൾ പുരുഷന്മാർക്ക് വിനോദം മാത്രമാണെന്നും അതിനപ്പുറം അവർക്കുള്ള അതേ ബോധങ്ങളും ലക്ഷ്യങ്ങളും നിലപാടുകളും ഉണ്ടെന്ന ചിന്ത തന്നെ അവർക്ക് ഇല്ലല്ലോ എന്ന് രമ്യ വ്യസനത്തോടെ ചിന്തിച്ചു.

പൊടുന്നനെ മേശയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ശബ്ദിക്കാൻ തുടങ്ങി. അവൾ ജാലകത്തിന്റെ അടുത്തു നിന്ന് നടന്ന് ചെന്ന് മൊബൈൽ എടുത്തു നമ്പർ പരിശോധിച്ചു. ഓഫീസ് നമ്പറാണ്. എന്താണാവോ കാര്യം.? അവൾ കോൾ അറ്റന്റ് ചെയ്തു ഫോൺ ചെവിയിൽ ചേർത്തു.

"ഹെലോ, നിശ. ഇത്ര നേരത്തെ എന്താ കാര്യം.?"

അവൾക്കറിയാം വിളിക്കുന്നത് നിശയായിരിക്കും എന്ന്.

"മാഡം, ഒന്നിങ്ങോട്ട് വരാമോ. കുറച്ചു സീരിയസ് ആണ്. ഒരു സ്ത്രീ വന്ന് സാറിനെ കുറിച്ച് ചോദിക്കുന്നു. പേർസണൽ ഫ്രണ്ട് ആണ്, റിലേഷൻ ഉള്ള ആളാണ് എന്നൊക്കെ പറയുന്നു. എന്തോ പന്തികേട് പോലെ." നിഷയുടെ അൽപ്പം പരിഭ്രമിച്ച സംസാരം രമ്യ കേട്ടു.

"അവിടെ സെക്യൂരിറ്റി ഇല്ലേ. എന്തിനാ പേടിക്കുന്നത്." രമ്യ ചോദിച്ചു.

"സെക്യൂരിറ്റി അകത്തേക്ക് വിട്ടിട്ടില്ല. അവർ പുറത്തു നിൽക്കുവാ. സെക്യൂരിറ്റി ചേട്ടനാ കാര്യങ്ങൾ പറഞ്ഞത്. പേർസണൽ റിലേഷൻ ആണെന്നൊക്കെ പറഞ്ഞത് കൊണ്ട് അകത്തേക്ക് വിട്ടില്ല. സുധീർ സാറിനെ ആണെന്ന് തോന്നുന്നു, കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞു വാശിയാണ്. കാറിൽ വന്നിറങ്ങി സെക്യൂരിറ്റി ചേട്ടനോട് കാര്യം പറഞ്ഞു കാറിനെ പറഞ്ഞു വിട്ടു. ഗ്രീൻസ്‌പൈസസിന്റെ ആരോ ആണെന്നാ പറയുന്നത്." നിശ പറഞ്ഞു.

"ഓക്കേ, സാറിനെ അറിയിക്കേണ്ട. ഞാനിപ്പോ എത്താം. അതുവരെ കാര്യങ്ങൾ ഒച്ചപ്പാട് ആക്കാൻ നിക്കണ്ട. സെക്യൂരിറ്റി ചേട്ടനോട് പറ അവരെ അവിടെ ഇരുത്താൻ."

രമ്യ നിഷയോട് അത്രയും പറഞ്ഞിട്ട് കോൾ കട്ട്‌ ചെയ്തു വേഗം വസ്ത്രം ധരിച്ചു പാർക്കിങ്ങിലേക്ക് നടന്ന് കാറിൽ കയറി. അവൾക്ക് ഭയം തോന്നി. ആൽബി പറഞ്ഞു വിട്ട ആരെങ്കിലും ആവുമോ? അതോ ജോർജിന്റെ നീക്കങ്ങൾ ആകുമോ? സുധീർ സാർ പഴയ കുറേ കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. ആ മൃഗത്തിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി, ഭോഗിച്ച് കഴിഞ്ഞാൽ കൂട്ടുകാരോടൊത്തു കൂട്ടത്തോടെ ബലാത്സംഘം ചെയ്തു ജീവൻ പോകുമെന്ന് തോന്നിയാൽ ജീവനോടെ കാട്ടിലെ നായ്ക്കൾക്ക് പെൺകുട്ടികളെ എറിഞ്ഞു കൊടുത്തിരുന്നു പോലും. അയാളോട്

💬 Comments

View all comments