0%

Chapter Title : മരുഭൂ വസന്തം 6 [ലസ്റ്റർ]

പോലും അറിയാതെ, വിദഗ്ദമായി നടത്തിയ ഒരു പദ്ധതി. അപ്പനും അമ്മയും ഒരുകാര്യത്തിലും തലയിടാത്തത് കൊണ്ട്, ബിസിനസ്‌ കാര്യങ്ങൾക്ക് വേണ്ടി പലപ്പോഴും കളിക്കാൻ വേണ്ടി മാത്രം, അവളെ പലയിടത്തും കൂട്ടിക്കൊണ്ട് പോയിട്ടുള്ളത് കൊണ്ട് അവരെ വിശ്വസിപ്പിക്കാൻ കുറച്ചു നുണകളും സത്യങ്ങളും കൂട്ടിക്കലർത്തി പറയേണ്ടി വന്നു എന്ന് മാത്രം.

"ശാരികയുടെ കൊലപാതകത്തിൽ വാഹിദ് എന്നെയും ജോർജ് അങ്കിൾനെയും സംശസയിക്കുന്നുണ്ട്, അത് കൊണ്ട് എലിസബത്തിനെ ബലിയാടാക്കും. അത് കൊണ്ട് കുറച്ചു കാലം ആരുമറിയാതെ തന്റെ കൂടെ വന്നു നിൽക്കട്ടെ." താൻ പപ്പയോടും മമ്മയോടും പറഞ്ഞു വിശ്വസിപ്പിച്ചതും തന്നെ സംശയിക്കാതിരിക്കാൻ കരുക്കൾ നീക്കിയതും അങ്ങിനെയായിരുന്നു. ഒരു വിധം ഇവിടെ എത്തിച്ച്, ഒടുവിൽ നുണപറഞ്ഞും പേടിപ്പിച്ചും ഈ മരുഭൂമിയിൽ കൊണ്ടിട്ടത് ഇഞ്ചിഞ്ചായി പട്ടിണി കിടന്നും വെയിലും മഞ്ഞും കൊണ്ട് ചുക്കിച്ചുളിഞ്ഞു ഉരുകിയിരുകി സ്വയം ചത്തൊടുങ്ങട്ടെ എന്ന് കരുതി തന്നെയാണ്. സ്വന്തം ചോരയായ തന്നെക്കാൾ കൂടുതൽ കാമുകനെ സ്നേഹിച്ച, തങ്ങളെ ഒറ്റിക്കൊടുത്തതിനുള്ള ശിക്ഷ.!

പക്ഷേ കൈയിൽ നിന്ന് വഴുതി പോയിരിക്കുന്നു. രാജ്യം വേറെയാണ്. കഞ്ചാവ് മുതൽ താൻ ഇവിടെ നടത്തുന്ന ഇല്ലീഗൽ സെക്സ് ബിസിനസ്‌ വരെ വെളിയിൽ കൊണ്ട് വരാൻ അവൾക്ക് കഴിയും. ഡാൻസ് ബാറുകൾക്ക് അനുമതി ഉണ്ടെങ്കിലും റെഡ് സ്ട്രീറ്റ് ഇല്ലാത്ത, വേശ്യാലയം നിയമവിധേയമല്ലാത്ത ഒരു രാജ്യമാണ് ഇത്. പക്ഷേ മസാജ് സെന്റർ ലൈസെൻസ് എടുത്ത്, താൻ പല രാജ്യത്ത് നിന്നും പെൺകുട്ടികളെ കൊണ്ട് വന്ന്, പലർക്കും പങ്ക് വച്ച് നല്ലൊരു വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം അന്വേഷണത്തിൽ ചിലപ്പോൾ തനിക്ക് പറയേണ്ടി വന്നേക്കാം. കാരണം വാഹിദ് ബുദ്ധിമാനാണ്. അവനെ അവൾ കാണാൻ ഇടവന്നാൽ തന്നെ പൂട്ടാൻ അവൾക്ക് കഴിയും.

അവൾ രക്ഷപ്പെട്ടിരിക്കുന്നത് തന്റെയീ ബിസിനസ്സ് കേന്ദ്രത്തിൽ നിന്നാണ്. അവൾക്ക് അവൾ അനുഭവിച്ച പീഡങ്ങൾ കാണിച്ചു കൊണ്ട് തനിക്കെതിരെ കേസ് കൊടുക്കാം. അവർ കടന്ന് കളഞ്ഞിരിക്കുന്നത് തന്റെ ഫോണും കൊണ്ടാണ്. ആ മൊബൈലും സിം കാർഡും മാത്രം മതി താൻ അകത്താവാൻ. കാര്യങ്ങൾ കൈവിട്ട് പോകും. പണവും പദവിയും ഇവിടെ രക്ഷയ്ക്കെത്തില്ല, നിലനിൽപ് അപകടത്തിലാണ്. അബദ്ധം പിണഞ്ഞിരിക്കുന്നു. നാട്ടിൽ നിന്ന് കമ്പനി ഷെറിന്റെ പേരിലേക്ക് രജിസ്റ്റർ ചെയ്തു

💬 Comments

View all comments