0%

Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 5.7K

വിറയ്ക്കാൻ തുടങ്ങി.

അവൾ വണ്ടി നേരെ പാഞ്ഞുകയറ്റിയത് ആകാശമുട്ടുന്ന അനേകം നിലകളുള്ള ഒരു ഫ്ലാറ്റിലേക്കായിരുന്നു. അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് എന്നെ നോക്കി ഒരൊറ്റ വിളി: "വാടാ...!"

​ആ വിളിയിലെ അധികാരവും അവളുടെ ആ ലുക്കും കണ്ട് ഞാൻ ഒന്നും മിണ്ടാതെ പുറകെ നടന്നു. ലിഫ്റ്റിൽ കയറിയ ഉടനെ അവൾ 12-ാം നിലയുടെ ബട്ടൺ അമർത്തി. ആ വലിയ കെട്ടിടവും ആതിരയുടെ മാറ്റവും കണ്ട് ഞാൻ ഇപ്പോഴും അന്തംവിട്ടു നിൽക്കുകയാണ്.
​എന്റെ ആ പകച്ചുനിൽപ്പ് കണ്ടിട്ടാവാം, അവൾ ചിരിച്ചുകൊണ്ട് അടുത്ത് വന്ന് പറഞ്ഞു: "എന്താടാ... പേടിക്കണ്ട! നാട്ടിൽ ഞാൻ ആ നാടൻ ആതിര തന്നെയാണ്. പക്ഷേ ഇവിടെ, ഈ നഗരത്തിൽ ഞാൻ ഇങ്ങനെയാണ്... മോഡേൺ. അത്രയേയുള്ളൂ!"

​12-ാം നിലയിലേക്ക് ലിഫ്റ്റ് നീങ്ങുമ്പോൾ ആതിരയുടെ ആ വേഷവും അവളുടെ സംസാരവും എന്നെ കൂടുതൽ ആകർഷിച്ചു. ഷാൾ ഇല്ലാത്ത ആ സ്ലീവ്‌ലെസ് ടോപ്പും ടൈറ്റ് ലെഗ്ഗിൻസും ധരിച്ച ആതിരയുടെ ആത്മവിശ്വാസത്തിന് മുന്നിൽ എന്റെ സകല കാൽക്കുലേഷനുകളും പാളിപ്പോയി.

ലിഫ്റ്റ് 12-ാം നിലയിൽ നിന്നു. അവൾ നേരെ 12B എന്ന ഫ്ലാറ്റിന്റെ വാതിൽ തുറന്നു. അകത്തേക്ക് കയറിയപ്പോൾ ശരിക്കും സുന്ദരമായ ഒരു 1BHK ഫ്ലാറ്റ്. സിറ്റിയിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി പണിത ഒരു കൊച്ചു സ്വർഗ്ഗം പോലെ തോന്നി എനിക്ക്.
​ലിവിംഗ് റൂമിലെ സോഫ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു: "ഇരിക്കേടോ..."

​അവളും എന്റെ അടുത്തുതന്നെ ഇരുന്നു. എന്നിട്ട് ചുറ്റും നോക്കി പതുക്കെ പറഞ്ഞു തുടങ്ങി: "ഇതാണ് വൈശാഖ് എന്റെ ലോകം... എന്റെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഈ നാലു ചുവരുകൾക്കുള്ളിലാണ്. നീ

💬 Comments

View all comments