0%

Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 5.7K

ഭാഷയിൽ പറഞ്ഞാൽ ആ തെണ്ടി—കാറ്റും കൊണ്ട് ഇരിക്കുന്നുണ്ട്. അവന്റെ തൊട്ടടുത്ത സീറ്റിലാണ് ആ രൂപം. വെള്ളത്തിൽ വിരിഞ്ഞ താമര പോലെ എന്ന് പറയുന്നതൊക്കെ സത്യമാണോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി.

​എന്റെ ഹൃദയത്തിൽ ഒരു ചെറിയ 'സ്പാർക്ക്' മിന്നി. വെറും സ്പാർക്കല്ല, ഷോർട്ട് സർക്യൂട്ട് ആയ പോലെ ഒരു ഫീൽ! ഞാൻ ബർത്തിന്റെ മുകളിൽ ഇരുന്ന് അവരെ നോക്കുന്നത് അവർ കണ്ടു. പെട്ടെന്ന് ആ മുഖത്ത് ഒരു ചെറിയ ചിരി വിരിഞ്ഞു. ആ ചിരിയിൽ പലതുമുണ്ട്—ലഗേജ് വയ്ക്കുന്ന സ്ഥലത്ത് ഇങ്ങനെ ഒരാൾ ഇരിക്കുന്നത് കണ്ടതിലുള്ള കൗതുകം ആയിരിക്കാം, അല്ലെങ്കിൽ എന്റെ ആ പടുകൂറ്റൻ 'സർക്കസ്' കണ്ടതിന്റെ ബാക്കിയാവാം.

​എന്റെ ഉള്ളിൽ അപ്പോൾ ഓടിയത് മറ്റൊന്നുമല്ല, "ഭഗവാനേ, ഈ റാക്കിൽ ഇരുന്നിട്ടാണല്ലോ ഇവൾ എന്നെ ആദ്യമായി കാണുന്നത്!" എന്ന ചമ്മലായിരുന്നു. നല്ലൊരു ഡ്രസ്സൊക്കെ ഇട്ട്, സെന്റൊക്കെ അടിച്ച് ഡീസന്റായി നിൽക്കുമ്പോൾ കാണേണ്ടതിനു പകരം, ഷൂ ഊരി കാലും മടക്കി സീറ്റിന്റെ മുകളിൽ ഒരൊറ്റ ഇരുപ്പ്! എന്നാലും ആ ചിരി... അത് മതിയായിരുന്നു എറണാകുളം വരെയുള്ള കഷ്ടപ്പാട് മറക്കാൻ.

​താഴെ നിൽക്കുന്നവരുടെ കണ്ണിലെ 'ചൊറിച്ചിൽ' നോട്ടം എനിക്ക് ഇപ്പോൾ ഒരു പ്രശ്നമേ അല്ലാത്ത പോലെ തോന്നി. റാക്കിന്റെ കമ്പിയിൽ പിടിച്ചിരിക്കുന്ന എന്റെ വിരലുകൾക്ക് ഒരു പ്രത്യേക കരുത്ത് വന്ന പോലെ. മീറ്റിംഗിനെക്കുറിച്ചുള്ള പേടി പോയിട്ട്, ട്രെയിൻ ഇപ്പോൾ എറണാകുളം എത്തല്ലേ എന്നൊരു ആഗ്രഹം പോലും മെല്ലെ തലപൊക്കി.

​റാക്കിന്റെ മുകളിൽ ഞാൻ ഫോണും പിടിച്ച് ഇരിക്കുന്നുണ്ടെങ്കിലും എന്റെ പകുതി കണ്ണും ആ ദേവതയുടെ നേർക്കായിരുന്നു.

​അവൾക്ക്  ഒരു

💬 Comments

View all comments