0%

Chapter Title : മരുഭൂമിയിലെ പ്രളയം [കള്ളൻ പത്രോസ്]

Author : kkstories Read All Parts 705
അവൾ പറഞ്ഞു “ കൂട്ടുകരിയുടെ പേരെന്താ “ “ ആര്യ , ഏട്ടന്റെ പേരെന്താ “ “ ഞാൻ സച്ചിദാനന്ദൻ “ “ സച്ചി ഏട്ടൻ എന്നു വിളിക്കാം അല്ലെ “ “ അനന്ദേട്ടൻ എന്നു വിളിച്ചാലും ഞാൻ വിളി കേൾക്കാം “ എന്ന എന്റെ മറുപടി കേട്ട് അവൾ ചിരിച്ചു . അതു വരെ എനിക്കൊരു വിഷമം ഉണ്ടായിരുന്നു കേട്ടോ തന്നെ ഇരിക്കുമ്പോൾ ഒക്കെ എന്റെ നഷ്ട പ്രണയം എന്നെ വേട്ടയാടിയിരുന്നു . പക്ഷെ ആ ചിരി ആ വേട്ടയാടൽ അവസാനിപ്പിച്ചു . എനിക്ക് അപ്പോൾ തന്നെ അവളോട് പ്രണയം ആയി . ആര്യക്കും ഇഷ്ടമായി എന്നു തോന്നുന്നു ഭാമ കലപില വർത്തമാനം പറയുമ്പോ ഞാൻ ഇടക്കിടെ ആര്യയെ പാളി നോക്കി ഒന്നു രണ്ടു തവണ ഞങ്ങളുടെ കണ്ണുകൾ ഉടക്കുകയും ചെയ്തു . “ എന്ന ഞാൻ ഇറങ്ങുവാടി “ “ അമ്മേ ദേ ആര്യ പോകുവാണെന്നു “ ഭാമയുടെ നീട്ടി ഉള്ള വിളിക്ക് മറുപടി എന്നോണം വിദ്യാമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്ന് സമ്മതം അരുളി . “ ഏട്ട പോയിട്ട് വരാം “ എന്റെ കൈ അറിയാതെ ടാറ്റ കൊടുത്തു എന്റെ മനസ്സിന്റെ വിഷമം ഞാൻ എത്ര നിയന്ത്രിച്ചിട്ടും എന്റെ മുഖത്തു വന്നു . അവൾ പോയി കഴിഞ്ഞതും “ ഇഷ്ടപ്പെട്ടോ ഏട്ടാ “ എന്ന ഭാമയുടെ ചിരിച്ചു കൊണ്ടുള്ള ചോദ്യം . ഞാൻ ചിന്തകളിൽ നിന്നുണർന്നു “ എന്തിഷ്ടപ്പെട്ടോ എന്നു “ “ അല്ല അര്യേനെ ഇഷ്ടപ്പെട്ടോ എന്നു “ “ പെണ്ണേ വേണ്ട കേട്ടോ മോട്ടേന്ന് വിരിഞ്ഞില്ല അതിന് മുന്നേ ഏട്ടനെ പ്രേമിപ്പിക്കാൻ നടക്കുന്നു “ “ ഞാനും ഏട്ടനും വെറും 2 വയസിൽ വ്യത്യാസം ഉള്ളൂ അതു മറക്കണ്ട “ അവൾ അതും പറഞ്ഞു

💬 Comments

View all comments