0%

Chapter Title : മരുഭൂമിയിലെ പ്രേതം 4 shiYas [ HORROR ]

Author : shiyas Read All Parts 309

ആ കമ്പി വിടവിലൂടെ അവന്റെ കൈകൾ എന്റെ കഴുത്തിനു നേരെ അടുത്തു...

പേടി കാരണം എന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു...  അല്ലങ്കിൽ അവന്റെ ഉള്ളിൽ കയറി കൂടിയ യെക്ഷിയുടെ മായം ആണോ...?? സെക്കന്റ്‌കൾ കൊണ്ട് എന്റെ കഴുത്തിൽ അവന്റെ  അല്ല അവളുടെ കൈകൾ മുറികി...  എനിക്ക് നിന്നെ കൊല്ലണം...  നിന്റെ ചോര കുടിക്കണം.....

ആ... കൈകൾ എന്റെ കഴുത്തിൽ അമർന്നു... "എന്നെ രക്ഷിക്കണം" എന്ന് പറയാൻ വരെ എന്റെ നാവ് പുറത്ത് വന്നില്ല പക്ഷെ എന്റെ കണ്ണുകൾ വിടർന്നു എന്റെ നാവ് പുറത്തേക്കുപതിയെ വന്നു.... ഏതോ ഒരു യാമത്തിൽ എന്റെ കണ്ണുകൾ അടഞ്ഞു ഞാൻ നിലത്തേക്ക് പതിച്ചു.

"മഴ തുള്ളികൾ എന്റെ കൺമിഴിയിൽ തുള്ളികാളായി വീണപ്പോൾ ആണ് എന്റെ അടഞ്ഞ കണ്ണുകൾ വീണ്ടും തുറന്നത് ചുറ്റിലും എല്ലാവരും നിൽക്കുന്നുണ്ട് ഞാൻ മരിച്ചു രണ്ടാം ജന്മം കിട്ടിയത് പോലെയുള്ള ഒരു ഫീലിംഗ്... "എഴുന്നേൽക്ക് ഒന്നും പറ്റിയില്ലല്ലോ.,?"

എന്ന ശബ്ദം കേട്ടപ്പോൾ ആണ് ഞാൻ മരിച്ചിട്ടില്ല എന്ന ബോധം വന്നത്..

" മഴ തുള്ളികൾ എന്റെ കൺമിഴിയിൽ" ഒലക്ക ഒരു ഓട്ട പത്രത്തിൽ വെള്ളം മുഖത്ത് തെളിച്ചതായിരുന്നു.. "

" നമ്പൂതിരിയുടെ ഒരു കഴിവേ... ! എത്ര പെട്ടന്ന് ആണ് ആ ബാധ ഒഴിപ്പിച്ചതു.  "

"ഇത് കേട്ട ഞാൻ ബാധ ഒഴിപ്പിച്ചോ..? "

"അതെ... നീ എത്തിയപ്പോൾ അവന്റെ ഉള്ളിൽ കയറിയ യക്ഷിയുടെ ശക്തി പതിൻ മടങ്ങ് വർധിച്ചിരുന്നു.. നിന്നെ കണ്ടപ്പോൾ യക്ഷി  നിന്റെ നേരെ തിരിഞ്ഞത് കൊണ്ട്  മന്ത്രങ്ങൾ  നമ്പൂതിരിക്ക് വളരെ എളുപ്പത്തിൽ തീർക്കാൻ കഴിഞ്ഞു.  നിന്റെ കഴുത്തിൽ അവളുടെ കൈ ആഞ്ഞുമുറുകുന്നതിനു തൊട്ടുമുൻപ് അവളെ ആവാഹിച്ചു. "

ചേച്ചി ഇതൊക്കെ പറഞ്ഞപ്പോൾ ഒരു സ്വപ്നം പോലെ ഞാൻ കേട്ടു നിന്നു...

"അവൻ എവിടെ..ചേച്ചി...?  " " അവൻ ആ മുറിയിൽ തന്നെ ഉണ്ട്.  നമ്പൂതിരി ദുഷ്ടശക്തികൾ അടുക്കാതിരിക്കാൻ മന്ത്രങ്ങൾ ജപിച്ച ഒരു ഏലസ് കെട്ടുകയാണ്... "

ഞാൻ അവിടെ നിന്ന് വേഗം എഴുന്നേറ്റു....  ആ റൂമിലേക്ക് നോക്കി..

അവൻ നമ്പൂതിരി കെട്ടുന്ന ആ ഏലസ് നോക്കി നിൽക്കുന്നു..

ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി... ആൾ അനക്കം കേട്ടിട്ടാണന്ന് തോന്നുന്നു...  നമ്പൂതിരിയും അവനും എന്നെ തന്നേ നോക്കി... ഒരു നാണയത്തിന്റെ ഇരുവശം എന്നപോലെ എന്നെ കണ്ടപ്പോൾ അവന്റെ മുഖത്ത് സന്തോഷവും നമ്പൂതിരിയുടെ മുഖത്ത് ദേഷ്യ ഭാവവും...

അപ്പോയെക്കും ഏലസ് കെട്ടി കഴിഞ്ഞിരുന്നു...

💬 Comments

View all comments