Chapter Title : മരുഭൂമിയിലേക്ക് ഒരു യാത്ര [Sunoj]
കുറച്ചു തിരക്കുകളിലായിരുന്നു എന്നിരുന്നാലും ബാക്കി എഴുതി തുടങ്ങിയിട്ടുണ്ട് ഇന്ന് 6മണിക്കൂർ യാത്രയുണ്ട് ആ യാത്രയിൽ മുഴുവനും എഴുതി തീർക്കണം. ഡ്രസിങ് ചെയ്തു പിക് ഇട്ട സുന്ദരി കുട്ടികൾക്കു ലൈക് അടിച്ചു അങ്ങനെ നോക്കി ഇരുന്നു. അല്പസമയത്തിനുള്ളിൽ അവിടേക്കു ഒരു ചെറിയ ബാഗും പിടിച്ചു ഒരു ചുള്ളൻ ചേട്ടൻ വന്നു എന്റെ അടുത്തായി ഇരുന്നു. ഒരു ഷർട്ട് ഇൻസേർട് ചെയ്തു ക്ലീൻ ഷേവ് ചെയ്തു പക്കാ എക്സിക്യൂട്ടീവ് ലുക്ക്.. വേഗം fb മാറ്റി ഞാൻ ഒന്ന് ചിരിച്ചു ആ ചേട്ടനും ഞാൻ പോകുന്ന സ്ഥലത്തേക്ക് തന്നെയാ സെയിം പ്രോജെക്ടിലേക്കു ഒമാനിലെ പ്രശസ്തമായ ഒരു it കമ്പനിയിലെ എൻജിനിയർ ആണ് പാലക്കാട് ആണ് വീട് കല്യാണം കഴിച്ചിരിക്കുന്നത് തൃശ്ശൂരിൽ നിന്നും ഒരു മകനുണ്ട് വൈഫ് ബാങ്കിൽ വർക്ക് ചെയ്യുന്നു .. എന്റെ ചേട്ടാന്നുള്ള വിളി കേട്ട് ആള് അവസാനം പറഞ്ഞു സുനോജേ നമ്മള് ഒരേ പ്രായക്കാർ ആന്നെന്നു.. ചേട്ടാ പ്രാഞ്ചിയേട്ടനിൽ പറയുന്നപോലെ അന്തോണീസ് പുണ്ണ്യാളനെ കേറിയും ചേട്ടാന്ന് വിളിക്കും അതാ നമ്മള് തൃശ്ശൂര്ക്കാര്.... ആള് പെട്ടന്ന് തന്നെ കമ്പനിയായി.. ബസ് വന്നു ഞങ്ങൾ കേറി ഒരുമിച്ചാണ് ഇരുന്നിരുന്നത്.. പിന്നെയും കുറച്ചു നേരം സംസാരിച്ചിരുന്നു ആള് ഇടയ്ക്കു ഇവിടെ പോവാറുണ്ട് കഴിഞ്ഞ തവണ ഒരു പഞ്ചാബി ആയിരുന്നു റൂം മേറ്റ് കടുകെണ്ണയുടെ മണം കൊണ്ട് വിഷമിച്ചു പോയെന്നും മറ്റും ഇത്തവണ നമുക്ക് ഒരേ റൂം എടുക്കാം എന്നും പറഞ്ഞു. ബസ്സിൽ എല്ലാവരും നല്ല ഉറക്കമാണ് നമ്മള് മാത്രമാണ് സംസാരിക്കുന്നത് എന്ന് ഞാൻ പറഞ്ഞപ്പോൾ പിന്നെ ആ ചേട്ടനും സീറ്റ് ഒന്ന് ചാരി
💬 Comments
View all comments