Chapter Title : മരുഭൂവിൽ ഒരു മരുപ്പച്ച 3 [Manu]
ആവശ്യം വരുമ്പോ ചേച്ചി പറയാം കേട്ടോ"
"ഉം..പറയണം"
"നീ പോടാ"
ചെറിയ അടിയും വഴക്കും അതിലേറെ സ്നേഹവുമായി ദിവസങ്ങൾ കഴിഞ്ഞു.. എന്നും എനിക്കുള്ള ഭക്ഷണം കൊണ്ടുവരും..വല്ലാതെ വീർപ്പുമുട്ടുമ്പോൾ ഒന്നുരണ്ടുമ്മകൾ തരും..അങ്ങനെയങ്ങനെ .. അപ്പോഴും ആ സ്നേഹത്തിന് ഒരു നിർവ്വചനം നൽകാൻ ഞങ്ങൾ രണ്ടുപേർക്കും കഴിഞ്ഞിരുന്നില്ല...
എന്നാൽ ഒരു ദിവസം..അത് സംഭവിച്ചു...
രാത്രി എട്ടര..ചേച്ചി ഫോണിൽ..
"ഡാ കുറച്ചു നേരത്തേക്ക് ഫ്രീയാവാമോ?
"എന്താ സുമേ".... സ്നഹേം കൂടുമ്പോൾ പേരുവിളിക്കുന്നതാ ശീലം..
"നിയിങ്ങോട്ടു വാ"
ഞാൻ ചെന്നു..
"എന്താ ചേച്ചീ?"
"ഡാ, ഇന്ന് വ്യാഴാഴ്ച്ചയല്ലേ, എന്നെ കൂട്ടാൻ ഇച്ചായൻ വരാമെന്നു പറഞ്ഞിരുന്നു, ഇപ്പൊ വിളിച്ചിട്ട് പറയുവാ ഇച്ചായൻ മോളേംകൂട്ടി ഏതോ ഫ്രണ്ടിന്റെ വീട്ടിൽ പോയെന്ന്...വരാൻ കുറച്ച് വൈകുമെന്നും പറഞ്ഞു.."
"സാരല്ല ചേച്ചീ, ഞാൻ സലാമിനോട് പറയാം ചേച്ചിയെ കൊണ്ടുവിടാൻ"
"ഡാ പൊട്ടാ...സലാമും കോലാമും ഒന്നും വേണ്ടാ..നീ കൊണ്ടുവിടാമോ? നമുക്ക് നടന്നുപോവാം"
മനസ്സിൽ ലഡു പൊട്ടിയോ?? എത്രയെണ്ണം?? ആ എണ്ണിനോക്കിയില്ല..
"ചേച്ചീ, ആരെങ്കിലും കണ്ടാൽ?
"ഞാൻ പർദ്ദയിട്ടു വരാം" (സൗദിയിൽ അങ്ങനാ, സ്ത്രീകൾ പൊതുസ്ഥലത്ത് പദ്ദയിട്ടേ ഇറങ്ങാവൂ,അതുകൊണ്ട് ചേച്ചി സേഫ്.. പക്ഷെ ഞാൻ??)
"പക്ഷെ ചേച്ചീ, എന്നെ ആരെങ്കിലും കാണില്ലേ, അതും ഒരു പെണ്ണിന്റെ കൂടെ.."
"പേടിയുണ്ടോ?"
"ഇല്ലാതില്ല"
"നമുക്ക് റോഡിലൂടെ പോവണ്ട, ഏതെങ്കിലും കുറുക്കുവഴികളിലൂടെ ഇരുൾപ്പറ്റി നടക്കാം.."
"ന്നാ വാ"
"ഡാ പോത്തേ, ആരും കാണാതെ വേണം ഇവിടുന്നിറങ്ങാൻ...ഞാൻ പിറകിലൂടെ വരാം.. നീ കുറച്ചു മാറിനിന്നാൽ മതി"
"ഉം"
ഞാൻ റോഡിനപ്പുറത്തെ അപ്പാർട്ടുമെന്റിന്റെ ഇടയിലേക്കു നടന്നു.. പിന്നാലെ ചേച്ചിയും വന്നു..
ഹൃദയത്തിൽ പഞ്ചവാദ്യം തകർക്കുന്നുണ്ട്...നമ്മുടെ നാടിന്റെ പരിതസ്ഥിതിയിൽ ഇതിൽ അസ്വാഭാവികതയൊന്നുമില്ല, പക്ഷെ സൗദി...എങ്ങാനും ആരെങ്കിലും കണ്ടാൽ, പിടിക്കപ്പെട്ടാൽ..പിന്നെ രണ്ടാളുടെയും ജീവിതം കോഞ്ഞാട്ടയായിമാറും..
കുറച്ചുനേരം രണ്ടാളും കുറച്ച് അകലം പാലിച്ചാണ് നടന്നത്...
പിന്നെ ഞാൻ ധൈര്യം സംഭരിച്ചു..ചേച്ചിയുടെ കൈപിടിച്ചു...
"സുമേ...." എവിടുന്നാണ് ആ വിളി വന്നതെന്ന് എനിക്കുതന്നെ അറിയില്ല..ഹൃദയാന്തരാളത്തിൽനിന്നായിരിക്കാം...
ഒരു പ്രാവു കുറുകുന്നതുപോലെ ചേച്ചി വിളികേട്ടു..
"ഉം..."
ഞാനാ കൈയ്യുയർത്തി പതിയെ ചുംബിച്ചു...
വളരെ നാളായുള്ള ആഗ്രഹമായിരുന്നു ഇതുപോലൊരു നടത്തം, ചുറ്റുപാടുകളെല്ലാം മറന്ന് മനസ്സിനെ വെറുമൊരു അപ്പൂപ്പൻതാടിയാക്കി ഇഷ്‌ടംപോലെ പറക്കാൻവിട്ട് സ്നേഹിച്ച പെണ്ണിനെ
💬 Comments
View all comments