മരുമകൾ ദീപ [അൻസിയ]
📝 Ongoing
👁 4.4M views ❤ 2.7K likes 💬 92 comments
മരുമകൾ ദീപ
Marumakal Deepa | Author : Ansiya
"കൊല്ലം മൂന്ന് കഴിഞ്ഞില്ലേ ഇക്കാ... അവരെ ഇങ്ങോട്ട് വിളിച്ചൂടെ ഇനി....??
"ആദ്യമൊക്കെ എനിക്കും വാശിയായിരുന്നു ഇപ്പൊ നമ്മുടെ മോനല്ലേ വാശി..."
"അതൊക്കെ ഇക്കാടെ തോന്നലാണ്... നമുക്കാകെയുള്ള മോനല്ലേ... ഒന്നര വയസ്സാത്രേ അവന്റെ കുട്ടിക്ക്.... എനിക്കവരെ കാണാൻ തോന്നുന്നു... എത്രയാന്ന് വെച്ച ഈ വലിയ വീട്ടിൽ നമ്മൾ തനിച്ച്... ഒരു ഗ്ലാസ് വെള്ളം തരാൻ പോലും ആരും കാണില്ല..."
"ഇപ്പൊ വിളിച്ചാലവർ എനിക്ക് വയ്യാത്തത് കൊണ്ടാണെന്ന് കരുതുമോ...??
"വെറുതെ ഓരോ കാരണം ഉണ്ടാക്കി അവരെ വിളിക്കാതിരിക്കണ്ട... "
"അതല്ലടി... ഇനി അവർക്കങ്ങനെ തോന്നിയാലോ...??
"അതിന് അവളല്ലല്ലോ നിങ്ങളെ നോക്കുന്നത്... ??
"നീ വിളിച്ചോ... ഞാനായിട്ട് എതിര് നിക്കുന്നില്ല..."
കേട്ടത് വിശ്വസിക്കാനവാതെ മറിയുമ്മ ഭർത്താവിനെ തന്നെ നോക്കിയിരുന്നു.... മൂന്ന് വർഷം മുമ്പാണ് ഖാദറിന്റെയും മറിയുമ്മയുടെയും ആകെയുള്ള ആണ്തരി ശുഹൈബ് അന്യമതത്തിൽ പെട്ട അവന്റെ കൂടെ പഠിച്ചിരുന്ന പെണ്കുട്ടിയുമായി ഒളിച്ചോടി കല്യാണം കഴിച്ചത്.. പള്ളി കമ്മറ്റിയിൽ അംഗമായിരുന്ന ഖാദറിന് അന്നത് സഹിക്കാനോ പൊറുക്കാനോ കഴിഞ്ഞില്ല... വളർത്തു ദോഷമെന്ന സംസാരം നാല് ദിക്കിൽ നിന്നും ഉയർന്നപ്പോൾ ഖാദർ മാനസികമായി തകരാൻ തുടങ്ങി... എല്ലായിടത്തുനിന്നും അയാൾ പതിയെ ഒഴിഞ്ഞു മാറി വീട്ടിൽ തന്നെയായി ആ സമയത്താണ് കാലൊന്ന് തെന്നി വീണ് തണ്ടലിന് പരിക്കേ
💬 Comments
View all comments