Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
നിമിഷം ഞാൻ അങ്ങനെ തന്നെ കിടന്നു. പിന്നെ മെല്ലെ എഴുനേറ്റ് മുന്നിലെ രണ്ട് സീറ്റുകളുടെയും ഇടയിൽ കൂടെ ഞെരുങ്ങി മുന്നിലെ ഡ്രൈവിങ് സീറ്റിൽ ഇരുന്നു. പുലി കാറിന്റെ ചുറ്റും പതുങ്ങി പതുങ്ങി നടക്കുകയും കാറിൽ മുൻ കാലുകൾ ഉയർത്തി മാന്തുകയും ചെയ്യുന്നുണ്ട്.
പിന്നെ ഒരു നിമിഷം പോലും വൈകാതെ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. എന്റെ കാല് കിടുകിടാ വിറക്കുന്നുണ്ടായിരുന്നു.
പിന്നെ എന്റെ കാൽ കാറിന്റെ ആക്സിലേറ്ററിൽ നിന്ന് എടുത്തതേ ഇല്ല . എത്ര സ്പീഡിൽ ആണ് ഞാൻ കാർ ഓടിച്ചത് എന്ന് എനിക്ക് അറിയില്ല. അത്രയും സ്പീഡിൽ ആണ് ഞാൻ കാർ ഓടിച്ചത്. . എങ്ങോട്ടാണ് പോകുന്നത് എന്നും . എത്ര ദൂരം പോയെന്നും എനിക്ക് അറിയില്ല. കുറച്ചു ദൂരം വരെയും ആ പുലി എന്റെ കാറിന്റെ പിറകിൽ തന്നെ ഉണ്ടായിരുന്നു എന്ന് മാത്രം എനിക്ക് അറിയാം.
കുറേ ദൂരം കഴിഞ്ഞു ഏതോ ഒരു സ്ഥലത്തു എത്തിയപ്പോൾ പിന്നെ അങ്ങോട്ട് റോഡ് ഒന്നും കാണാൻ ഇല്ല. വെറും ഒരു തരിശു പറമ്പ് മാത്രം . ഞാൻ അവിടെ എവിടെയോ കാർ നിർത്തി. ക്ഷീണം കാരണം ആ സീറ്റിൽ തന്നെ ഇരുന്ന് ഉറങ്ങി പോയി.
എപ്പോഴാണ് എനിക്ക് ഉറക്കം തെളിഞ്ഞത് എന്ന് അറിയില്ല. കാറിൽ കിടന്നിരുന്ന എന്റെ ഫോൺ എടുത്ത് ഞാൻ സമയം നോക്കി. സമയം പുലർച്ചെ അഞ്ചുമണി കഴിഞ്ഞിരിക്കുന്നു.
ഞാൻ മെല്ലെ അടുത്ത സീറ്റിലേക്ക് നോക്കി. ഫോണിന്റെ വെളിച്ചത്തിൽ അവിടെ ഇരുന്ന് ഉറങ്ങുന്ന ഫരിയെ ഞാൻ കണ്ടു . ഞാൻ കാറിന്റെ പിന്നിലെ സീറ്റിൽ നോക്കി.
💬 Comments
View all comments