Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 6 [ഏകൻ]
അതൊന്നും വേണ്ട. നിനക്ക് ഗീയർ മാറ്റാൻ അത്രയും ആഗ്രഹം ആണെങ്കിൽ സാർ എവിടെ എങ്കിലും വണ്ടി നിർത്തി തരും അപ്പോൾ ഗിയർ മാറ്റി പഠിച്ചോ.. അല്ലേ സാറെ." ഫരി പറഞ്ഞു.
"സാറെ എന്നെ ഇത് ഒടിക്കാൻ പഠിപ്പിച്ചു തരാമോ..? അങ്ങനെ ആയാൽ സാറിനു വിശ്രമിക്കണം എന്ന് തോന്നിയാൽ കുറച്ചു സമയം വിശ്രമിക്കാലോ.? അപ്പോൾ ഞാൻ കാർ ഒടിക്കും. ആ സമയം സാറിന് വേണമെങ്കിൽ പിറകിൽ അമ്മിയുടെ മടിയിൽ തല വെച്ച് കിടക്കാലോ..? " ഗൽബി പറഞ്ഞു.
"നിനക്ക് ആഗ്രഹം ഉണ്ടോ ഗൽബി ഈ വണ്ടി ഓടിക്കാൻ പഠിക്കാൻ.? ഉണ്ടെങ്കിൽ നമുക്ക് പഠിക്കാം. " ഞാൻ പറഞ്ഞു.
"എന്നാൽ എന്നേയും പഠിപ്പിച്ചു തരുമോ സാറെ..? എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. സാറിന് ബുദ്ധിമുട്ട് ആകും എന്നത് കൊണ്ടാണ് ഞാൻ ചോദിക്കാതിരുന്നത്.." ഫരി പറഞ്ഞു.
"അതിനെന്താ രണ്ടാളേയും പഠിപ്പിക്കാം. ഇനി ഒരുമിച്ച് തന്നെ പഠിപ്പിക്കാം. പോരെ.?. "
"അത് മതി സാറെ. സാറിന് സമയം ഉള്ളപ്പോൾ അങ്ങനെ പഠിപ്പിച്ചാൽ മതി. പക്ഷെ ഈ പെണ്ണിന് അത് ഇഷ്ട്ടം ആകില്ല. " ഫരി പറഞ്ഞു.
"ആര് പറഞ്ഞു എനിക്ക് ഇഷ്ട്ടം അല്ലെന്ന്. അമ്മി സാറിന്റെ വണ്ടി ഓടിക്കുന്നതിൽ എനിക്ക് എന്തിനാ ഇഷ്ട്ട കുറവ്. പക്ഷെ അമ്മി തനിച്ചു ഓടിക്കരുത്. ഓടിക്കുമ്പോൾ എന്നേയും കൂട്ടണം" ഗൽബി പറഞ്ഞു.
"ശരി. ശരി . രണ്ടാൾക്കും വണ്ടി പഠിക്കാനും ഒടിക്കാനും തരാം. പക്ഷെ രണ്ടാളും വഴക്ക് കൂടരുത്."
"രണ്ടാൾക്കും തരുമെങ്കിൽ പിന്നെ എന്തിനാ ഞങ്ങൾ തമ്മിൽ വഴക്ക് അല്ലേ അമ്മി."
അത് കേട്ട് ഞാൻ ചിരിച്ചു. അപ്പോൾ
💬 Comments
View all comments