0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 7 [ഏകൻ]

Author : VaSco Read All Parts 5K

വന്നു.

"എന്റെ കൂടെ വന്നതാ. ഇവർക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്തു കൊടുക്കണം. "

ഞാൻ ഇന്ദുവിന്റെ മുഖത്തു പോലും നോക്കാതെ പറഞ്ഞു. എന്നാൽ അത് അവൾക്ക് സങ്കടം ആയി. അവളുടെ കണ്ണ് നിറഞ്ഞു. പക്ഷെ വേഗം തന്നെ അവൾ അത് തുടച്ചു.

എന്നിട്ട് ആതുവിനെ നോക്കികൊണ്ട് പറഞ്ഞു

"മോളെ ബേഗൊക്കെ വാങ്ങി മുറിയിൽ കൊണ്ട് പോയി വെക്ക്."

അങ്ങനെ പറഞ്ഞ ശേഷം വീണ്ടും തുടർന്നു.

"മുകളിലെ കി." എന്ന് പറഞ്ഞു നിർത്തിയ ശേഷം ഒന്ന് ശങ്കിച്ചു കൊണ്ട് പറഞ്ഞു.

"മുകളിൽ കിച്ചുവിന്റെ മുറി മാത്രമേ വൃത്തി ആക്കിയത് ഉള്ളൂ. അത് എന്നും വൃത്തിയാകും. മോള് ഇവർക്ക് താഴെയുള്ള വല്യമ്മയുടെ മുറി കാണിച്ചു കൊടുക്ക്. "

അത് കേട്ടിട്ടും ഞാൻ അവളെ നോക്കാനോ എന്തെങ്കിലും മിണ്ടാനോ നിന്നില്ല.

അവളുടെ കരച്ചിൽ ഒന്നും എന്റെ മനസ്സ് ഇളക്കിയിരുന്നില്ല. . എന്റെ ഫരിയുടേയും ഗൽബിയുടേയും കരച്ചിൽ ആണ് ഞാൻ തല്ക്കാലം എല്ലാം ക്ഷമിക്കാൻ കാരണം. അവർ കരയുന്നത് എനിക്ക് സഹിക്കാൻ ആകില്ല. അവരാണ് ഇന്ന് എനിക്ക് ഏറ്റവും പ്രീയപ്പെട്ടവർ. അവർ പറഞ്ഞാൽ ഞാൻ എന്തിനും തയ്യാറാക്കും.

" ചേച്ചി ബേഗ് ഇങ്ങ് താ ചേച്ചി ഞാൻ എടുക്കാം. " ആതു ഗൽബിയുടെ അടുത്ത് പോയി പറഞ്ഞു.

ഗൽബി എന്നെ നോക്കിയിട്ട് പറഞ്ഞു.

"വേണ്ട. ഞാൻ എടുത്തോളാം"

" ശരി. എന്നാൽ വാ ഞാൻ മുറി കാണിച്ചു തരാം."

ആതു പറഞ്ഞു. എന്നിട്ട് അവിടെയുള്ള ഒരു മുറി ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.

"അതാണ് വല്യമ്മയുടെ മുറി. ഞാൻ വൃത്തിയാക്കി വെച്ചതാ. ചേച്ചി

💬 Comments

View all comments