0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 7 [ഏകൻ]

Author : VaSco Read All Parts 5K

ആണോ അങ്ങനെ ആണ് ഗൽബിക്ക് ഞാനും. "

"അല്ല. അത് കള്ളം. ചേച്ചിയെ കണ്ടാൽ അങ്ങനെ തോന്നില്ലല്ലോ. "

"ഏത് ചേച്ചിയെ..? എന്നെയോ?" ഫരി ചിരിച്ചു കൊണ്ട് ചോദിച്ചു.

"ആ അതേ. ചേച്ചിയെ കണ്ടാൽ ഗൽബി ചേച്ചിയുടെ ചേച്ചി ആണെന്നെ പറയൂ."

"അതിപ്പോൾ മോളുടെ അമ്മയെ കണ്ടാലും അങ്ങനയെ പറയൂ.. മോളുടെ ചേച്ചി ആണെന്ന്. "

"അത് സത്യമാ. അമ്മ പലപ്പോഴും സ്കൂളിൽ മീറ്റിംഗിന് വന്നപ്പോൾ എന്റെ കൂട്ടുകാർ ചോദിച്ചിട്ടുണ്ട് എന്റെ ചേച്ചി ആണോ എന്ന്. " അങ്ങനെ പറഞ്ഞു ആതു ചിരിച്ചു.

എന്നിട്ട് ചോദിച്ചു

" അപ്പോൾ ഞാൻ എന്താ ചേച്ചിയെ വിളിക്കേണ്ടത്..? ഞാനും ഗൽബി ചേച്ചിയെ പോലെ അമ്മി എന്ന് വിളിച്ചാൽ മതിയോ..? "

"അതൊക്കെ മോളുടെ ഇഷ്ട്ടം. "

"ആതു. ഒന്ന് ഇങ്ങ് വന്നേ..?"

ആ സമയം ഇന്ദു ആതുവിനെ വിളിച്ചു.

"ദാ വരുന്നമ്മേ.." ആതു പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

എന്നിട്ട് ഫരിയോട് ചോദിച്ചു.

"അപ്പോൾ എന്റെ ഈ പുതിയ അമ്മിക്ക് കുടിക്കാൻ എന്താ വേണ്ടത്..? "

"ഒന്നും വേണ്ട മോളെ. എനിക്കും ഒന്ന് കുളിക്കണം. മോളെ ഇന്ദു വിളിക്കുന്ന മോള് ഇന്ദുവിന്റെ അടുത്ത് ചെല്ല്. "

"ശരി അമ്മി. ഞാൻ പോയിട്ട് വരാട്ടോ.."

അതും പറഞ്ഞു ആതു അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ എത്തിയ ആതു ഇന്ദുവിനോട് ചോദിച്ചു.

"അമ്മി എന്തിനാ എന്നെ വിളിച്ചത്...?"

"ആര് വിളിച്ചത് എന്ന്.? അമ്മിയോ..?" ഇന്ദു ആതുവിനോട് ചോദിച്ചു.

"അല്ല. അത് ഗൽബി ചേച്ചി വിളിക്കുന്നപോലെ പറഞ്ഞു നോക്കിയതാ "

"ആ ശരി . അമ്മ

💬 Comments

View all comments