Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 7 [ഏകൻ]
ഭയ ഭക്തി ബഹുമാനത്തോടെ ഫരി എന്നെ വിളിച്ചു. അവളുടെ പേടിച്ചപോലെ ഉള്ള മുഖം കണ്ട് ഞാൻ ചിരിക്കാൻ ശ്രമിച്ചു. അതേ അവസ്ഥയിൽ നിൽക്കുന്ന ഗൽബിയെ ഞാൻ എന്നോട് ചേർത്ത് പിടിച്ചു.
"സാർ അവർ ആരെന്നോ? എന്തെന്നോ
.? സാറിന്റെ പ്രശ്നം എന്തെന്നോ എനിക്ക് അറിയില്ല. പക്ഷെ സാർ ഒരിക്കലും അവരെ ഇവിടെ നിന്ന് ഇറക്കി വിടരുത്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഏറ്റവും നല്ല ആളാണ്. അല്ലെങ്കിൽ ഒരേയൊരു നല്ല ആളാണ് സാർ. അതുകൊണ്ട് സാർ അങ്ങനെ ചെയ്യരുത്."
ഞാൻ ഫരിയെ നോക്കി. അവൾ തുടർന്നു പറഞ്ഞു..
"സാറിന് ഓർമ്മയുണ്ടോ വർഷങ്ങൾക്ക് മുൻപ് ഒരു അമ്മിയും മോളും ആളുകളുടെ കുറ്റപ്പെടുത്തലും തെറിവിളികളും കേട്ട് ഉടുതുണി പോലും പിടിച്ചു പറിച്ച നിലയിൽ നിൽക്കുന്നത്. അന്ന് ആ അമ്മിയേയും മോളേയും രക്ഷിച്ച ഞങ്ങളുടെ സാർ ഇങ്ങനെ ചെയ്യരുത്. ഞാൻ ഇവരെ കാണുന്നത് ആ അമ്മിയുടേയും മോളുടേയും അതേ അവസ്ഥയിൽ ആണ്. ഞങ്ങളുടെ അവസ്ഥയിൽ. "
അതും പറഞ്ഞു എന്റെ ഫരി എന്റെ കാലിൽ വീണു കെട്ടിപിടിച്ചു കരഞ്ഞു. അത് കണ്ട് ഗൽബിയും പറഞ്ഞു.
"അതേ സാറെ. എന്റെ സാർ ഇവരെ ഇവിടെ നിന്നും ഇറക്കി വിടരുത്.
ഇങ്ങനെ ഒരു ദ്രോഹം എന്റെ സാർ ചെയ്യരുത്. എന്റെ തമ്പുരാൻ ചെയ്യരുത്. അവരോടും എന്റെ സാർ ഇത്തിരി കരുണ കാണിക്കണം. പകരം സാർ പറയുന്നത് എന്തും എന്തും ഞാൻ അനുസരിക്കാം."
അതും പറഞ്ഞു ഗൽബിയും എന്റെ കാലിൽ വീണ് കരഞ്ഞു.അത് കണ്ട് എനിക്കും കരച്ചിൽ വന്നു. കണ്ടില്ലേ എന്റെ പാവം ഗൽബിയേയും ഫരിയേയും .
💬 Comments
View all comments