Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]
പറയാൻ നോക്കി.
"സാർ ഞാൻ ചേച്ചിയെ! "
"മോള് ഒന്നും പറയേണ്ട. കിച്ചു ഏട്ടന് എല്ലാം അറിയാം. കിച്ചു ഏട്ടൻ മോളെ എന്തൊക്കെയോ പറഞ്ഞു പോയി. മോള് കിച്ചു ഏട്ടനോട് ക്ഷമിക്ക്. കിച്ചു ഏട്ടൻ അറിയാതെ പറഞ്ഞു പോയതാ. ഇനി അങ്ങനെ ഒന്നും കിച്ചു ഏട്ടൻ മോളോട് പറയില്ല. " ഞാൻ ആതുവിന്റെ കൈയിൽ തഴുകികൊണ്ട് പറഞ്ഞു. എന്റെ കണ്ണിൽ നിന്നും താനേ വെള്ളം ഒഴുകി. അത് അവളുടെ കൈയിൽ വീണു.
അത് കണ്ട് ആതു അമ്പരന്നു കാണും. അവൾ കൈ നീട്ടി എന്റെ കണ്ണുനീർ തുടച്ചു.. എന്നിട്ട് പറഞ്ഞു.
"കിച്ചു ഏട്ടൻ എന്തിനാ കരയുന്നത്. കിച്ചു ഏട്ടൻ എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നത്. കിച്ചു ഏട്ടൻ എന്നോട് ക്ഷമ ചോദിക്കരുത്. ഞാൻ കുറച്ചു കൂടെ ശ്രദ്ധിക്കണം ആയിരുന്നു. ചേച്ചി വീഴാതെ ഞാൻ നോക്കണമായിരുന്നു. എന്റെ അടുത്താ തെറ്റ്. കിച്ചു ഏട്ടൻ എന്നോട് ക്ഷമിക്ക്. ഞാൻ ഇനി ശ്രദ്ധിച്ചോളാം. "
അപ്പോഴേക്കും ഡോക്ടർ അവിടെ വന്നു. എന്നിട്ട് ആതുവിനെ നോക്കിയിട്ട് പറഞ്ഞു.
"ആഹാ!! ആള് ഉഷാർ ആയല്ലോ..? ഇനി ഇവിടെ കിടക്കേണ്ടല്ലോ..? നാളെ നല്ലൊരു ഓണം ആയിട്ട് അത് വെറുതെ ഹോസ്പിറ്റലിൽ ആക്കണോ..? . ഇനി വീട്ടിലേക്ക് പോകാലോ. "
അത് കേട്ട് ആതു ചിരിച്ചു. അതിന് ശേഷം പെട്ടന്ന് പറഞ്ഞു.
"കിച്ചു ഏട്ടാ. എന്റെ അമ്മ.. അമ്മ പേടിച്ചു കാണും. നമുക്ക് വീട്ടിൽ പോകാം."
"ശരി നമുക്ക് പോകാം. " ഞാൻ പറഞ്ഞു.
ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി. കാറിൽ കയറി. അപ്പോൾ ഗൽബി പറഞ്ഞു.
💬 Comments
View all comments