Chapter Title : മരുപ്പച്ച 2 [പ്രസാദ്]
പെണ്ണ് നോക്കി നിന്നാല്‍ ശരിയാവില്ല.”
“പിന്നേ! ഞാനെങ്ങും പോകുന്നില്ല! ചേട്ടനങ്ങോട്ടു ഡ്രസ്സ് മാറ്....”
ഒടുവില്‍, ഗത്യന്തരമില്ലാതെ അയാള്‍, അവളുടെ മുന്നില്‍ വച്ചു തന്നെ വസ്ത്രങ്ങളെല്ലാം മാറിയിട്ട് ഒരു ലുങ്കി എടുത്ത് ഉടുത്തുകൊണ്ട് ചായ വാങ്ങി കുടിച്ചു..... പകുതി ചായ കുടിച്ചിട്ട് അയാള്‍ കപ്പ് തിരികെ കൊടുത്തു..... അതില്‍ ബാക്കിയിരുന്ന ചായ, അവിടെ, അയാളുടെ മുന്നില്‍വച്ചു തന്നെ അവള്‍ മൊത്തി കുടിച്ചു..... അയാള്‍, തോര്‍ത്തും എടുത്ത് കുളിക്കാന്‍ കയറിയപ്പോള്‍, അവള്‍ കപ്പുമായി തിരികെ പോയി.... പിന്നെ പതിവ് പോലെ സമയം കടന്നുപോയി..... എട്ടു മണിയോടെ അവള്‍, അയാളുടെ ഭാര്യക്ക് ആഹാരവും, മരുന്നുമൊക്കെ കൊടുത്ത് അവരെ കിടത്തി.....
പിന്നെ അവള്‍ വന്നു അയാളെ ആഹാരം കഴിക്കാനായി വിളിച്ചു..... അയാള്‍ വന്നു കഴിക്കാനിരുന്നു..... ഒപ്പം അവളും രണ്ടാള്‍ക്കും വിളമ്പിയിട്ടു അവളും കഴിക്കാനിരുന്നു..... ഭക്ഷണം കഴിക്കുന്നതിനിടെ അവള്‍ അയാളെ നോക്കുന്നുണ്ടെങ്കിലും, അയാള്‍ അത് ശ്രദ്ധിക്കാതെ ഇരുന്നു കഴിച്ചു..... അയാള്‍ അത് കഴിച്ചു തീരുന്നതുവരെ അവളെ മൈന്‍ഡ് ചെയ്തില്ല.... കഴിച്ചു കഴിഞ്ഞു എഴുന്നേല്‍ക്കാന്‍ ആയപ്പോള്‍, അവള്‍ അയാളെ ഒന്ന് ചൊറിയാന്‍ തീരുമാനിച്ചു.....
“ഹലോ! സാറേ, ഇവിടെ വേറെയും ആള്‍ ഉണ്ട്. കണ്ട ഭാവമെങ്കിലും ഒന്ന് കാണിച്ചു കള...”
“അതിനു നിന്നെ കാണാതിരിക്കാന്‍ എനിക്ക് കാഴ്ചയ്ക്ക് ഒരു തകരാറും ഇല്ല......”
“ആണോ? അത് പുതിയ അറിവാ..... പക്ഷേ, ഞാനിവിടെ ഇരുന്നിട്ട് കണ്ട ഭാവമേ ഇല്ലല്ലോ......”
“നിന്നെ കാണുമ്പോള്‍ എങ്ങനെയാ വേണ്ടത്? ഞാന്‍ എന്തൊക്കെ ചെയ്യണം?”
“ചെയ്യുന്നതൊക്കെ കുറച്ചു കഴിഞ്ഞു ഞാന്‍ ചെയ്തോളാം.... പക്ഷേ, ഇവിടെ ഒന്നിച്ചിരുന്നു കഴിക്കുമ്പോള്‍ ഒരു ചെറിയ പരിചയം എങ്കിലും ഭാവിച്ചുകള....”
“എടീ, കഴിക്കാന്‍ വന്നാല്‍ കഴിച്ചിട്ട് പോകുക.... അത്രയേ ഉള്ളൂ.... കഴിക്കുന്നതിനിടയ്ക്ക് സംസാരിച്ചുകൂടാ....”
“ഓഹോ! അത് പുതിയ അറിവാണല്ലോ...... അല്ല അങ്ങനെ സംസാരിച്ചാല്‍ എന്താ കുഴപ്പം?”
“കഴിക്കുന്നതിനിടയ്ക്ക് സംസാരിച്ചാല്‍, വായില്‍നിന്നും തുപ്പല്‍ തെറിച്ചു അടുത്തിരിക്കുന്നവരുടെ ഭക്ഷണത്തില്‍ വീഴും... അതാണ് കാരണം.”
“ഓ! അത് ഞാനങ്ങു സഹിച്ചു....”
“മതി വാചകമടി.... കഴിച്ചുകഴിഞ്ഞെങ്കില്‍ എഴുന്നേറ്റ് പോടീ............””
“ഓ! ഉത്തരവ് പോലെ... കുറച്ചു സമയം കൂടി കഴിയട്ടെ.... ഞാന്‍ കാണിച്ചുതരാം.....”
“പിന്നേ! നീ ഇനി എന്താ കാണിക്കാനാ?”
💬 Comments
View all comments