Chapter Title : മരുപ്പച്ച 2 [പ്രസാദ്]
ഉള്ളിലൊരു കിരുകിരുപ്പ് ഉണ്ടാകും......”
“ചേട്ടന് കിരുകിരുപ്പ് ഉണ്ടായോ?”
“എടീ, ഞാനിത് മുഴുവനും പച്ചയായി കണ്ടിട്ടുള്ളതല്ലേ... പിന്നെ എന്ത് കിരുകിരുപ്പ്?”
അങ്ങനെ സംസാരിച്ചു അവര്‍ ടൌണിലെ ഒരു വലിയ തുണിക്കടയില്‍ എത്തി..... വണ്ടി പാര്‍ക്ക് ചെയ്തിട്ട്, രണ്ടാളും കൂടി ഉള്ളിലേയ്ക്ക് കയറി..... വസ്ത്രം തിരഞ്ഞെടുക്കുന്നിടത്തോന്നും അയാള്‍ പോയില്ല. മുഴുവനും അവളുടെ തന്നെ സെലക്ഷന്‍ ആയിരുന്നു.... പക്ഷേ, കാറില്‍ വച്ചു തന്നെ എങ്ങനെയുള്ള വസ്ത്രങ്ങളാണ് എടുക്കണ്ടത് എന്ന് അവള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു..... കടയ്ക്കുള്ളില്‍, അവര്‍ അച്ഛനും മകളും പോലെ പെരുമാറി.... ഇടയ്ക്ക്, അവിടെയുള്ളവര്‍ കേള്‍ക്കെ അവള്‍, അയാളെ ‘അച്ഛാ’ എന്ന് വിളിക്കുകയും ചെയ്തു. അങ്ങനെ എല്ലാം എടുത്ത് കഴിഞ്ഞു അവര്‍ തിരികെ യാത്ര ആരംഭിച്ചു..... ഇപ്പോള്‍, അവള്‍ അയാള്‍ക്കൊപ്പം മുന്നില്‍ തന്നെയാണ് കയറിയത്..... അങ്ങനെ പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തില്‍, അയാള്‍, അവളോട് അവളുടെ വീട്ടിലൊന്നും പോകണ്ടേ എന്ന് ചോദിച്ചു.
“എടീ, നീ ഇപ്പോള്‍ വന്നിട്ട് ഏതാണ്ട് പത്ത് മാസത്തോളം ആകുന്നില്ലേ... നിനക്ക് അവരെ ആരെയും കാണണമെന്നും ആഗ്രഹം ഇല്ലേ?”
“ചേട്ടാ, അമ്മ ഇങ്ങനെ കിടക്കുമ്പോള്‍ അമ്മയെ ഒറ്റയ്ക്കാക്കി എനിക്ക് വീട്ടിലൊന്നും പോകാന്‍ തോന്നുന്നില്ല..... ഇനിയിപ്പോള്‍, ഈ മാസം കഴിയുമ്പോള്‍ അനിയത്തിമാരുടെ പരീക്ഷയും കഴിയും. അപ്പോള്‍ എല്ലാരെയും കൂടി ഇങ്ങോട്ട് വരുത്താം....”
“നിന്‍റെ ഇഷ്ടം പോലെ.... നീ ഈ വിവരം അവരോടു പറഞ്ഞോ? അവര്‍ക്കും നിന്നെ കാണാന്‍ ആഗ്രഹമില്ലേ?”
“അവര്‍ക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല..... അനിയത്തിമാര്‍ക്ക് രണ്ടും ഈ വര്‍ഷം പബ്ലിക് പരീക്ഷ അല്ലേ.... ഒരാള്‍ പത്തിലും, ഒരാള്‍ പ്ലസ് ടൂ വിലും.... അതുകൊണ്ടാ വരാത്തത്.”
“അവരെങ്ങനെയാ പഠിത്തത്തില്‍?”
“രണ്ടാളും നന്നായി പഠിക്കും ചേട്ടാ..... മൂത്തയാളാണ് കുറേക്കൂടി മെച്ചം.... ഡിസ്റ്റിംഗ്ഷന്‍ കിട്ടുമെന്ന് തോന്നുന്നു..... മറ്റവള്‍ക്കും മിക്കവാറും ഫുള്‍ A+ കിട്ടും.”
“ങാ!.. ഇനി എന്താ പരിപാടി?”
“മൂത്തവള്‍ക്ക് എന്‍ജിനീയറിങ്ങിനു പോകണമെന്നാണ് ആഗ്രഹം..... മെറിറ്റില്‍ ഗവര്‍മെന്‍റ കോളേജില്‍ കിട്ടിയാല്‍ നോക്കാം.... അല്ലാതെ ഫീസ് താങ്ങാന്‍ പറ്റില്ല...”
“ഏതായാലും അവളോട് കോച്ചിംഗിനു പോകാന്‍ പറ. എന്നാലേ നല്ല റാങ്ക് കിട്ടൂ.....”
“ങാ..... പരീക്ഷ കഴിഞ്ഞു ഏതെങ്കിലും കോച്ചിംഗ് സെന്‍ററില്‍ അയക്കണം....”
അങ്ങനെ സംസാരിച്ചിരുന്നപ്പോള്‍, അവള്‍ ഒരാഗ്രഹം
💬 Comments
View all comments