Chapter Title : മരുപ്പച്ച 2 [പ്രസാദ്]
ഇവിടെ മറ്റാരുമില്ല....”
“മോന് ഇതൊന്നും തിരക്കില്ലേ?”
“അവനു ഇതൊന്നും ആവശ്യമില്ല... അവനു ഈ വക സാധനങ്ങളൊന്നും ഉപയോഗിക്കാറില്ല.... അവനു നല്ല ശമ്പളം ഉണ്ട്.... മാസം ഏതാണ്ട് ഒരു ലക്ഷം രൂപയോളം അവന് സമ്പാദിക്കുന്നുണ്ട്. അതില്‍നിന്നും ഒരു പൈസാ പോലും ഞാന്‍ വാങ്ങാറില്ല..... പിന്നെ സാധാരണ ചെറുപ്പക്കാരെ പോലെ അടിച്ചുപൊളി ജീവിതം ഒന്നും അവനു ഇഷ്ടമല്ല.”
“എന്നാലും.....”
“ഒരെന്നാലും ഇല്ല.... ഞാന്‍ തീരുമാനിക്കും... അത് നീ അനുസരിച്ചാല്‍ മതി....”
“ഓ..... ഉത്തരവ്.... രാജാവ് പറയുന്നതുപോലെ ഞാന്‍ അനുസരിച്ചോളാം.... എനിക്ക് ഇന്നെന്താ രണ്ടു സമ്മാനം തന്നത്?”
“രാവിലെ നിന്റെ ജന്മദിനം എന്ന് കേട്ടപ്പോള്‍ നിനക്ക് എന്ത് സമ്മാനം തരും എന്ന് ഒരു അങ്കലാപ്പിലായിരുന്നു..... ഇവിടൊക്കെ തപ്പിയിട്ടു ആ പഴയ വെള്ളി കൊലുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അതാ അപ്പോള്‍ അതെടുത്ത് നിന്റെ കാലില്‍ ഇട്ടതു.....”
“പിന്നെന്താ അത് പോരെന്നു തോന്നിയത്?”
“അത് ഞാന്‍ പൂര്‍ണ്ണ തൃപ്തിയോടെ അല്ല നിന്റെ കാലില്‍ ഇട്ടുതന്നത്..... പിന്നെ ആലോചിച്ചപ്പോള്‍, മകളുടെ സ്വര്‍ണ കൊലുസ് ബാങ്കില്‍ ഇരിപ്പുണ്ട്... അതെടുത്ത് തരാമെന്നു വിചാരിച്ചു.... പക്ഷേ, അതിനു ഒരു കുഴപ്പമുണ്ട്....”
“എന്ത് കുഴപ്പം?”
“അത് നിന്റെ കാലില്‍ കിടക്കുന്നത് കണ്ടാല്‍ കാണുന്നവര്‍ ചോദിക്കും അതെവിടുന്നാണെന്നു.... സത്യം പറഞ്ഞാല്‍ അവര്‍ മറ്റു പലതും സംശയിക്കും.... അതാണ് കുഴപ്പം..... അങ്ങനെയാണ് ഞാന്‍ ഇത് എടുത്തത്.... ഇതാകുമ്പോള്‍, ഞാനല്ലാതെ മറ്റാരും കാണില്ലല്ലോ.....”
“അപാര ബുദ്ധി! ങാ... അതെന്തെങ്കിലും ആകട്ടെ.... നമുക്ക് നമ്മുടെ കാര്യങ്ങള്‍ നോക്കാം.... ഇത് കുറച്ചു ലൂസാണ്.... ഒന്നുകൂടി കണ്ണി അടുപ്പിച്ചില്ലെങ്കില്‍ ഊരി പോകും.....”
“അത് ശരിയാക്കാം.....”
അത് പറഞ്ഞുകൊണ്ട് അയാള്‍, കട്ടിലില്‍
💬 Comments
View all comments