0%

Chapter Title : മരുപ്പച്ച 3 [പ്രസാദ്]

Author : പ്രസാദ് Read All Parts 889

അതുകൊണ്ട് അയാള്‍, അവരെ കൂട്ടണം.... അങ്ങനെ അടുത്ത ദിവസം അയാള്‍ കാറിലാണ് ആഫീസിലേയ്ക്ക് പോയത്..... ആ വിവരം അവള്‍ വിളിച്ചു പറഞ്ഞതനുസരിച്ച് അവര്‍ വൈകുന്നേരം നാലുമണി കഴിഞ്ഞപ്പോള്‍, അയാളുടെ ആഫീസില്‍ എത്തി..... അപ്പോള്‍ അയാള്‍ എന്തോ അത്യാവശ്യ ജോലിയില്‍ ആയിരുന്നു..... അവരോടു ഇരിക്കാന്‍ പറഞ്ഞിട്ട്, അയാള്‍ ജോലി തുടര്‍ന്നു.....

അഞ്ച് മണി കഴിഞ്ഞപ്പോള്‍, അയാള്‍, അവരെയും വണ്ടിയില്‍ കയറ്റി വീട്ടിലേയ്ക്ക് തിരിച്ചു..... തിരിക്കുന്നതിനു മുന്നേ, അയാള്‍ വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞു..... എന്തെങ്കിലും വാങ്ങാനുണ്ടോ എന്ന് ചോദിച്ചു.... അവള്‍, എന്തൊക്കെയോ വേണമെന്ന് പറഞ്ഞു.... അങ്ങനെ അയാള്‍ മാര്‍ക്കറ്റില്‍നിന്നും അവയൊക്കെ വാങ്ങി ഏതാണ്ട് ആറരയോടെ വീട്ടില്‍ എത്തി.... വണ്ടി വന്നപ്പോള്‍, അവള്‍, ഗേറ്റും തുറന്നു വച്ചിട്ട്, സിറ്റൌട്ടില്‍ കാത്തിരിപ്പുണ്ടായിരുന്നു..... വണ്ടി കൊണ്ട് നിറുത്തിയപ്പോഴേയ്ക്കും, അവള്‍ ഇറങ്ങി വണ്ടിയുടെ അടുത്ത് എത്തി..... അവള്‍, പിന്നിലെ ഡോര്‍ തുറന്നപ്പോള്‍, അവളുടെ അമ്മയാണ് ആദ്യമായി ഇറങ്ങിയത്‌...... ഉടന്‍, അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മവച്ചു.... പിന്നാലെ അവളുടെ അനിയത്തിമാരും ഇറങ്ങി.... അനിയത്തിമാര്‍, അവളെ അന്തംവിട്ടു നോക്കി നിന്നുപോയി....

അവരുടെ വീട്ടില്‍നിന്നും വരുമ്പോള്‍, മങ്ങിയ നിറവും, ഒരു ഉണക്ക കമ്പില്‍ തുണി ചുറ്റിയപോലെ ഇരുന്ന ചേച്ചിയുടെ മാറ്റം കണ്ടു അവരുടെ കണ്ണു മിഴിച്ചുപോയി.... അമ്മയും മോളും കൂടി കെട്ടിപ്പിടിച്ചുള്ള ആലിംഗനം ഒക്കെ കഴിഞ്ഞു അവര്‍ പരസ്പരം വിട്ടു മാറി..... പിന്നെ, അവള്‍ ചെന്ന് അനിയത്തിമാരെ കെട്ടിപ്പിടിച്ചു ഓരോ ഉമ്മ കൊടുത്തു..... അവരുടെ കൈയ്യില്‍ ഒരു ചെറിയ ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അവരെല്ലാംകൂടി ആ ബാഗും, മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ സാധനങ്ങളും എല്ലാം എടുത്തുകൊണ്ടു അകത്തേയ്ക്ക് പോയി.... അയാള്‍, വണ്ടി ഷെഡ്‌ഡില്‍ കയറ്റി ഇട്ടിട്ടു അയാളും അകത്തേയ്ക്ക് പോയി....

അവള്‍ അപ്പോള്‍ ഒരു ഫുള്‍പാവാടയും പിന്നില്‍ തുറപ്പുള്ള ഒരു നീളന്‍ ഉടുപ്പുമാണ് ധരിച്ചിരുന്നത്..... പത്ത് പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍, അവള്‍, അയാള്ക്ക് ‌ ചായ കൊണ്ടുകൊടുത്തു.... അതും കുടിച്ചുകൊണ്ട് അയാള്‍ പുറത്തേയ്ക്ക് ചെന്നപ്പോള്‍, അയാളുടെ ഭാര്യ കിടക്കുന്ന മുറിയില്‍ എല്ലാവരും കൂടി നിന്നു സംസാരിക്കുന്നതാണ് കണ്ടത്... അങ്ങനെ അയാള്‍ അവിടേയ്ക്ക് ചെന്നു.... അപ്പോള്‍, ആതിര, അവരെയൊക്കെ പരിചയപ്പെടുത്തുന്നതാണ് കണ്ടത്..... അങ്ങനെ അയാളും അവിടെ നിന്നു അവരെയൊക്കെ പരിചയപ്പെട്ടു.... അവരുടെ അമ്മ, ലൈല..... രണ്ടു പെണ്‍കുട്ടികളില്‍ മൂത്തവള്‍ ആരതിയും, ഇളയത് ആവണിയും.... അയാളെ കണ്ടപ്പോള്‍, ആതിര, വളരെ മാന്യമായി, ബഹുമാനത്തോടെ, മാമാ എന്ന് വിളിച്ചാണ് സംസാരിച്ചത്..... ആരതി ഒരു ചുരിദാറും, ആവണി ഒരു ഫുള്‍

💬 Comments

View all comments