0%

Chapter Title : മരുപ്പച്ച 3 [പ്രസാദ്]

ഒന്നാം തീയതി ബുധനാഴ്ച അല്ലേ. ഞാന്‍ ശനിയാഴ്ച രാവിലെ വന്നിട്ട്, ഞായറാഴ്ച വൈകിട്ടലത്തെ വണ്ടിയില്‍ പോകാം. തിങ്കളും, ചൊവ്വയും അവിടെ വെറുതേ നില്‍ക്കണം. അല്ലെങ്കില്‍ വേണമെങ്കില്‍ കമ്പനിയില്‍ വന്നു വെറുതേ എല്ലാം കണ്ടു പരിചയപ്പെടാം.”

“അത് മതി മോനേ.... അവളുടെ അമ്മ പറഞ്ഞു.”

അത് കേട്ട അച്ഛന്‍ ഇടപെട്ടു: “മോനേ അവള്‍ക്ക് താമസ സൌകര്യമൊക്കെ ശരിയാക്കണ്ടേ? അതൊക്കെ എങ്ങനെയാ?”

“അച്ഛാ, ഒരാഴ്ച വേണമെങ്കില്‍ കമ്പനി വക ഗസ്റ്റ് ഹൌസില്‍ താമസിക്കാം. അതിനിടെ വേറെ താമസസ്ഥലം കണ്ടുപിടിച്ചാല്‍ മതി.”

“അതിന്‍റെ കാര്യമില്ലല്ലോ..... നീ ഇപ്പോള്‍ പോയിട്ട് നിങ്ങളുടെ കമ്പനിയിലുള്ള സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലിലെങ്ങാണം സൌകര്യപ്പെടുത്തന്‍ പറ്റുമോന്നു നോക്ക്.”

“ഞാന്‍ നോക്കാം അച്ഛാ. കുറച്ചുപേര് അവിടെ ഒരു വീട് എടുത്തു താമസിക്കുന്നുണ്ട്. അവിടെ പറ്റുമോ എന്ന് നോക്കാം. ഹോസ്റ്റലിനെക്കാള്‍ അതായിരിക്കും സൗകര്യം. സ്വന്തമായി ആഹാരം ഉണ്ടാക്കണമെന്ന് മാത്രം.”

“ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണോ പാചകം? “

“അല്ല ആന്റീ.... എല്ലാരും കൂടി ചെയ്യണം. ജോലിക്കാരൊന്നും ഇല്ല.”

“അതിനെന്താ? അതൊക്കെ അവള്‍ ചെയ്തുകൊള്ളും.”

അവന്‍, അപ്പോള്‍ തന്നെ ആരെയോ വിളിച്ചു വിവരങ്ങള്‍ തിരക്കി.... അപ്പോള്‍ തന്നെ അത് ശരിയാക്കി. അവര്‍ക്ക് അത്രയും ആയപ്പോഴേയ്ക്കും ആശ്വാസമായി. ഇത്രയും ഒക്കെ സംഭവിച്ചിട്ടും ആ കുട്ടി ഒരക്ഷരം പോലും മിണ്ടിയില്ല. ഇതിനിടെ, ആതിര പോയി ചായുണ്ടാക്കി കൊണ്ടുവന്നു എല്ലാവര്‍ക്കും കൊടുത്തു. പിന്നെയും കുറച്ചു സമയം എല്ലാവരും സംസാരിച്ചിരുന്നിട്ടു അവര്‍ തിരികെ പോയി. രണ്ടു ദിവസം കഴിഞ്ഞു അവനും തിരികെ പോയി. പിന്നെ പതിവുപോലെ കാര്യങ്ങളൊക്കെ നടന്നുപോയി.

അങ്ങനെയിരിക്കെ, പറഞ്ഞിരുന്നതുപോലെ തന്നെ ശനിയാഴ്ച അവന്‍ വന്നു. ഞായറാഴ്ച വൈകുന്നേരം

💬 Comments

View all comments