0%

Chapter Title : മറുപുറം 1 [Achillies]

Author : Achillies Read All Parts 2K

"മുറ്റത്ത് നിന്ന് ചുറ്റാതെ അകത്തേക്ക് വാ കുട്ട്യോളെ...ഇരുട്ടി…"

കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ടിരുന്ന സന്ധ്യയെയും അനഖയെയും നോക്കി ചിരിച്ചുകൊണ്ട് നിഥിന്റെ അമ്മ പറഞ്ഞു.

അതോടെ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ ആയിരുന്നു പിന്നിൽ ഒരു അപരിചിതത്വത്തിൽ നിൽക്കുന്ന അനഖയുടെ നേരെ സന്ധ്യ തിരിയുന്നത്.

"എന്താടി...അവിടെ തന്നെ നിക്കണേ...വാ…"

സന്ധ്യയുടെ വിളി കേട്ട അനഘ ഒന്ന് മടിച്ചു അകത്തേക്ക് നടന്നു.

"ഏട്ടാ...ഞങ്ങളുടെ കുറച്ചു ബാഗ് വണ്ടിയിലുണ്ടെ ഒന്നെടുത്തേക്കുവോ…."

കയ്യിൽ കുഞ്ഞിനേയും പിടിച്ചു പോവുന്നതിനിടയിൽ സന്ധ്യ നിഥിനെ നോക്കി പറഞ്ഞപ്പോൾ നിധിൻ ചിരിയോടെ പുറത്തേക്ക് ഇറങ്ങി.

"നിങ്ങൾക്ക് നാളെ കാലത്ത് പോന്നാൽ പോരായിരുന്നോ പിള്ളേരെ...ഇരുട്ടി കഴിഞ്ഞാൽ പിന്നെ ഇവിടെ എത്തും വരെ നെഞ്ചിൽ ആധിയാ…"

ശോഭാമ്മ പറഞ്ഞു നിർത്തി സന്ധ്യയെ നോക്കി.

"ലീവ് ആയാൽ പിന്നെ അവിടെ നിക്കാൻ തോന്നില്ല്യ അമ്മേ അതോണ്ടല്ലേ,...പിന്നെ ഇത്രേം ദിവസം അടുപ്പിച്ചു കിട്ടുന്നതും വല്ലപ്പോഴുമല്ലേ..…, എല്ലാരേം കാണാനുള്ള കൊതിയും...നിക്കാൻ തോന്നീല…."

സന്ധ്യ ചിണുങ്ങിയപ്പോൾ അമ്മ ചിരിച്ചു.

"ഏട്ടാ...നിത്യേടെ മുറി നമുക്ക് അനഖയ്ക്ക് കൊടുക്കാം ഞാൻ വരും വഴി അവളോട് പറഞ്ഞിട്ടുണ്ട്…"

ബാഗുമായി എത്തിയ നിഥിനെ നോക്കി സന്ധ്യ പറഞ്ഞു.

"എങ്കിൽ രണ്ടു പേരും ഒന്ന് കുളിച്ചു ഫ്രഷ് ആയി വാ യാത്രയുടെ ആഹ് മടുപ്പ് മാറി കിട്ടും…
വാടോ തനിക്കുള്ള മുറി കാട്ടിത്തരാം...കുളിച്ചു വരുമ്പോഴേക്കും അത്താഴം റെഡി.."

മിതഭാഷി ആയിരുന്ന നിധിൻ വീട്ടിൽ പുതിയ ആളുമായുള്ള അപരിചിതത്വം കുറയ്ക്കാനായി പറഞ്ഞ ശേഷം, ബാഗുമായി മുന്നോട്ടു നീങ്ങി.

സന്ധ്യ അവളെ നോക്കി തലയാട്ടിയ ശേഷം മോനുമായി തങ്ങളുടെ മുറിയിലേക്ക് കയറി.

തന്റെ ബാഗ് ഉം എടുത്തു മുന്നോട്ടു

💬 Comments

View all comments