Chapter Title : മറുപുറം 1 [Achillies]
സന്ധ്യയുടെ കൊഞ്ചിക്കലിലും സ്നേഹത്തിലും അടങ്ങിയ അമ്പാടി അതോടെ നേരെ ഇരുന്നു ചോറുണ്ട് തുടങ്ങി.
"ഇരിക്ക് മോളെ…"
അമ്മയുടെയും മകന്റെയും ചിരിയും കളിയും നോക്കി നിന്ന അനഖ അമ്മയുടെ വിളി കേട്ടാണ് തിരിഞ്ഞത്.
"ഇരിക്ക്...കഴിക്കണ്ടേ…."
അവളുടെ തോളിൽ പിടിച്ചു കസേരയിലേക്ക് ഇരുത്തികൊണ്ട് ശോഭാമ്മ ചിരിച്ചു.
"മോളുടെ ജോലി ഒക്കെ എങ്ങനെ…."
വിളമ്പി വെക്കുന്നതിനടയിൽ ശോഭാമ്മ ചോദിച്ചു.
"ഇപ്പോൾ കുഴപ്പമൊന്നുമില്ല അമ്മെ…പിന്നെ സന്ധ്യേച്ചി ഉണ്ടല്ലോ കൂടെ അതോണ്ട് എനിക്കെളുപ്പമാണ്…"
"ഉം...പെണ്ണിനെ ഒന്ന് മാറ്റിയെടുക്കാൻ പെട്ട പാട്…
എനിക്കേ അറിയൂ…"
സന്ധ്യ ഒന്നഹങ്കരിച്ചു പറഞ്ഞു.
"പോടീ പെണ്ണെ….പിന്നെ വലിയൊരാള്…
ഇവിടെ കൊച്ചിയിൽ ജോലി കിട്ടിയപ്പോൾ വീട്ടിൽ നിന്നു മാറി നിക്കാൻ വയ്യാണ്ട് ഈ പടിക്കൽ കിടന്നു കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ നിന്നെ എനിക്ക് ഇപ്പോഴും ഓർമയുണ്ട്….
എന്റെ മോളെ അവസാനം ചന്തിക്ക് വീക്കിയ ഞാൻ പറഞ്ഞു വിട്ടേ…."
സന്ധ്യയെ കളിയാക്കി ശോഭാമ്മ രംഗം ഒന്ന് ആയാസമാക്കി.
"ശ്ശൊ ഈ അമ്മ…."
അമ്മയെ നോക്കി സന്ധ്യ ചുണ്ട് കൂർപ്പിച്ചപ്പോൾ എല്ലാവരും ചിരിച്ചു,
ഒന്നും മനസ്സിലായില്ലേലും അമ്പാടിയും മോണ കാട്ടി ഇളിച്ചു ചിരിച്ചു.
അത്താഴം കൊണ്ട് അവരുടെ ഇടയിലെ പരിച്ചയക്കുറവുകൊണ്ടുള്ള അവളിലെ പകപ്പിന്റെ തിരശീല പതിയെ ഇളകി വീണു.
പൊതുവെ കുറച്ചു ഒതുങ്ങിയ സ്വഭാവമുള്ള ആളായിരുന്ന നിധിൻ രാത്രി വൈകിയും കുടുംബം ഒരുമിച്ചിരുന്നുള്ള നിമിഷങ്ങളിൽ നിറയുമ്പോൾ അനഖയെ മറ്റൊരാളിൽ നിന്ന് അവർക്കിടയിലെ ഒരാളായി കാണാൻ തുടങ്ങിയതോടെ അയഞ്ഞ ചിരിയും സംസാരവുമായി അവരോടൊപ്പം ചേർന്നു.
"മോളെ മോനുറങ്ങിയെങ്കിൽ ഞാൻ കൊണ്ടുപോയി കിടത്തിയിട്ട് വരാം…"
സോഫയിൽ സന്ധ്യയുടെ മടിയിൽ കിടന്നുറങ്ങുന്ന അമ്പാടിയെ കയ്യിൽ കോരിയെടുത്തു ശോഭാമ്മ അവരുടെ
💬 Comments
View all comments