0%

Chapter Title : മറുപുറം 1 [Achillies]

Author : Achillies Read All Parts 2.1K

ഒപ്പി.

നമുക്ക് പരസ്പരം അല്ലാതെ മറ്റുള്ളവരോടും ഒരു അട്രാക്ഷൻ തോന്നുന്നതൊക്കെ സ്വാഭാവികം ആടോ...ബട്ട് അതിനൊന്നും തന്റെ സ്നേഹത്തിനും നമ്മുടെ ജീവിതത്തിനും മേലെ ഞാൻ വിലകൊടുക്കില്ല,....വിലകൊടുക്കാൻ പറ്റില്ല….
കോസ് വീ ആർ ഫോറെവർ….
നീയില്ലാതെ ഞാൻ ഇല്ല എന്ന് ഞാൻ എപ്പോഴോ മനസ്സിലാക്കിയതാ…."

അവന്റെ വാക്കുകളിൽ മിടിക്കുന്ന ഹൃദയത്തിന്റെ തുടിപ്പ് മതിയാകുമായിരുന്നു സന്ധ്യയ്ക്ക് തന്നെ അലട്ടിക്കൊണ്ടിരുന്ന വ്യഥയ്ക്ക് ഉത്തരമായി…
അവന്റെ നെഞ്ചിനെ പുൽകി ഉറങ്ങുമ്പോൾ അവരുടെ മനസ്സ് തെളിഞ്ഞ അരുവി പോലെ ഒഴുകി.

-------------------------------------

"ഡി….ദേ നോക്കിയേ ആരാ വരുന്നെന്നു…"

വൈകീട്ട്
അമ്പലത്തിൽ തൊഴുതു ഇറങ്ങുകയായിരുന്നു അനഖയും സന്ധ്യയും,
മുന്നിൽ അമ്പലത്തിലേക്ക് വരുന്ന ആളെ കണ്ടതും അനഖയുടെ മിഴികൾ സജലങ്ങളായി.

അനഖയുടെ അമ്മയും ചേച്ചിയും ആയിരുന്നു കവാടത്തിലെ ആൽമരം കടന്നപ്പോഴാണ് ചുറ്റമ്പലത്തിൽ നിന്ന് പുറത്തേക്ക് കടന്ന അനഖയിൽ അവരുടെ കണ്ണ് പതിച്ചത്,

ഒരു നിമിഷം,...അവളെ കണ്ട മാത്രയിൽ അമ്മയുടെ കണ്ണുകളിൽ തീ നിറയുന്നത് അവൾ കണ്ടു, നിറഞ്ഞു വരുന്ന മിഴികളെ കണ്ണിൽ കുരുത്ത തീനാമ്പുകളെ കൊണ്ട് അവർ എതിരിട്ടു,
ചുവന്നു വിറയ്ക്കുന്ന മുഖവുമായി അനഖയെ പാടെ അവഗണിച്ചുകൊണ്ട് അവർ നടന്നു.

"അമ്മേ…..!!!"

ഹൃദയം നുറുങ്ങുന്ന ശബ്ദത്തിൽ അവൾ വിളിച്ചു,..

"ആരാടി നിന്റെ അമ്മ…."

ഉയർന്ന ഒരു ഗർജ്ജനം അനഖയുടെ തൊണ്ടയടച്ചു.

"എനിക്ക് ഒരു മോളെയുള്ളൂ, പിന്നെ ഉണ്ടായിരുന്ന ഒരുത്തി ചത്തു…"

കേൾക്കാൻ ത്രാണി ഇല്ലാതെ അനഘ സന്ധ്യയുടെ കയ്യിൽ ചാരി കരയുമ്പോൾ ഉന്തിയ വയറുമായി നിസ്സഹായയായി അനഖയുടെ ചേച്ചി അവളെ അലിവോടെ നോക്കി.

"എന്ത് നോക്കി നിക്കുവാ...ഇങ്ങോട്ടു വാ...വഴിയിൽ അങ്ങനെ പലരും ഉണ്ടാവും…."

ഉള്ളിൽ നിന്നുയർന്ന ഗദ്ഗദം പുറത്തു

💬 Comments

View all comments