Chapter Title : മറുപുറം 2 [Achillies]
ചിരിയോടെ നിൽക്കുന്ന രാഹുലിനെ കണ്ടപ്പോൾ ആദ്യം ഒന്ന് പരുങ്ങി.
പിന്നെ മുഖം അല്പം കയറ്റിപ്പിടിച്ചു ഗൗരവത്തോടെ അവനെ കടന്നു പോകാൻ ഒരുങ്ങി.
"അവിടെ നിക്കെടി പ്രാന്തി…."
അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്റെ മേലേക്ക് ഇട്ട രാഹുൽ കുതറാൻ നോക്കിയ അവളെ ചുറ്റിപ്പിടിച്ചു.
"പേടിക്കണ്ട ബ്രോ….ഇവളുടെ കേട്ട്യോന പിണക്കം മാറ്റാൻ വന്നതാ…"
പെട്ടെന്നുള്ള രാഹുലിന്റെ പ്രതികരണത്തിൽ ഞെട്ടിയ നിഖിലിന്റെ അമ്പരപ്പ് കണ്ടു രാഹുൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
"വിട് ഏട്ടാ….എല്ലാരും നോക്കുന്നു….എന്നെ വിട്ടേ…"
നാണത്താലും പരിഭാവത്താലും അവന്റെ കയ്യിൽ നിന്നും കുതറാൻ നോക്കിക്കൊണ്ടു ശ്വേത ചിണുങ്ങിക്കൊണ്ടിരുന്നു.
""അപ്പോൾ ഞങ്ങൾ പോയെക്കുവാ ബ്രോ….കുറച്ചു ചുറ്റാൻ ഉണ്ട്…"
ശ്വേതയെ കാറിലെക്കിരുത്തിക്കൊണ്ടു രാഹുൽ നിഖിലിനോട് പറഞ്ഞ ശേഷം കാർ എടുത്തു.
"ഡോ….നോക്കടോ….പ്ലീസ്.."
കാറിൽ ഒന്നും മിണ്ടതെ ഇരിക്കുന്ന ശ്വേതയെ നോക്കി രാഹുൽ വിളിച്ചു.
"ഇന്നലെ ഉണ്ടായതിനു മുഴുവൻ സോറി….എല്ലാം എന്റെ തെറ്റു തന്നെയാ പോരെ….
താൻ പറയുന്ന എന്ത് ശിക്ഷയും സ്വീകരിച്ചോളാം….എന്നോട് ഇങ്ങനെ പിണങ്ങിയിരിക്കല്ലേ…."
രാഹുൽ കൊഞ്ചി അവളോട് പറഞ്ഞു.
നേരെ ഒരു റെസ്റ്ററന്റിനു മുന്നിൽ അവൻ നിർത്തി.
"എന്റെ ക്ഷെമ പറച്ചിൽ ഇവിടുന്നു തുടങ്ങാം അല്ലെ…"
ചരിഞ്ഞിരുന്നു അവൻ അവളോട് ചോദിച്ചു.
"എന്തേലും ഒന്ന് പറയടോ…..
ഔ….ന്റെ കൈ…."
അവളുടെ ചുണ്ടിൽ പതിയെ ഞെക്കികൊണ്ട് ചോദിച്ച രാഹുലിന്റെ വിരലിനെ കടിച്ചു ശ്വേത ചിരിച്ചതും രാഹുൽ കരഞ്ഞതും ഒരുമിച്ചായിരുന്നു.
"തെണ്ടി...എനിക്ക് നല്ലോണം നൊന്തു…."
"ആഹ് അങ്ങനെ തന്നെ വേണം…"
ചിരി ഒളിപ്പിച്ചു ശ്വേത പറഞ്ഞു.
"അപ്പോൾ പിണക്കം മാറിയില്ലേ…."
"അങ്ങനെ മുഴുവൻ മാറീട്ടൊന്നുമില്ല…."
ഇല്ലാത്ത ഗൗരവം മുഖത്ത് ഒട്ടിച്ചവൾ പറഞ്ഞു,
"രാത്രി നിന്നെ
💬 Comments
View all comments