0%

Chapter Title : മറുപുറം 2 [Achillies]

Author : Achillies Read All Parts 1.3K

ബാത്‌റൂമിൽ കയറി, ഷവർ ഓൺ ചെയ്തു അതിനു താഴെ നിന്നു, പുകയുന്ന മനസ്സിന് ഒരല്പം തണുപ്പ് കിട്ടട്ടെ എന്ന് അവൻ ചിന്തിച്ചു,
മനസ്സ് കൈ വിടാൻ തുടങ്ങുമ്പോൾ എല്ലാം അവന്റെ കൈ ചുരുട്ടി അവൻ അതിനെ എതിർത്തു.

നനഞ്ഞു കുളിച്ചു പുറത്തേക്ക് അവൻ ഇറങ്ങി,
മുറിയിൽ അവളുടെ ഡ്രസ്സ്, അവളുടെ മണം, കട്ടിലിൽ താൻ രാവിലെ കെട്ടിപ്പിടിച്ചു കിടന്ന അവളുടെ ഗന്ധം ഇപ്പോഴുമുള്ള ഷർട്ട് തന്നെ നോക്കി കിടക്കുന്ന പോലെ അവനു തോന്നി,
വീണ്ടും ഉള്ളിൽ നിന്ന് തണുപ്പ് അരിച്ചു വന്നു നെഞ്ച് പിളർക്കുന്നത് അറിഞ്ഞ അവൻ കൈ ചുരുട്ടി പിടിച്ചു, ശബ്ദമില്ലാതെ കരഞ്ഞു.
-------------------------------------

ദിവസങ്ങൾ കഴിയുംതോറും രാഹുലിന്റെ അവസ്ഥ ദയനീയമായി വരികയായിരുന്നു,....
മുഴുവൻ സമയവും മുറിയിലെ ഇരുട്ടിൽ, ആരെയും കാണാൻ കൂട്ടാക്കാതെ ഇടയ്ക്ക് മുറിയിൽ നിന്നുയരുന്ന തേങ്ങലുകൾ, നിലവിളികൾ മാത്രം അവന്റെ ജീവന്റെ നിലനിൽപ് അറിയിച്ചു…
അവന്റെ അവസ്ഥയുടെ പ്രതിഫലനം എന്നോണം ആഹ് വീട്ടിൽ മറ്റൊരാൾ കൂടെ പതിയെ ജീവനുള്ള ഒരു പാവയായി മാറുകയായിരുന്നു, അവന്റെ ഏട്ടത്തി പാർവതി.
ശ്വേതയെ അവന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്ന ആളെന്ന കുറ്റബോധം വരിഞ്ഞു മുറുകിയ പാർവതി കണ്ണീരിലേക്കും നിരാശയിലേക്കും വീണു തുടങ്ങിയിരുന്നു, അവന്റെ മുന്നിൽ വരാൻ പോലും ധൈര്യമില്ലാതെ പാർവതിയും ഒരു ചുഴിയിൽ പെട്ട് പോവുന്നത് കണ്ട ഇവരുടെ രണ്ടു പേരുടെയും ഇടയിൽ നിന്ന് വീർപ്പുമുട്ടുന്ന ദീപൻ കഷ്ടപ്പെടുകയായിരുന്നു.

ഒരു ദിവസം രാഹുൽ റൂമിനു വെളിയിൽ വന്നു,

"ഏട്ടാ...എനിക്കിവിടെ ഇനിയും വയ്യ….ഇവിടെ നിന്നാൽ എനിക്ക് ചിലപ്പോൾ എന്നെ തന്നെ പിടി വിട്ടു പോവും...ഇവിടെ മുഴുവൻ അവളുടെ ഓർമ്മകൾ….അവളുടെ

💬 Comments

View all comments