0%

Chapter Title : മറുപുറം 2 [Achillies]

Author : Achillies Read All Parts 1.3K

പതിയെ സമീപിച്ചു.
കണ്ണിനു കനം വെക്കുന്ന കറുപ്പിന്റെ ഗന്ധം ആയിരുന്നു അവർക്ക്.
പതിയെ അവനെ ചുറ്റിയ അവരുടെ കണ്ണുകൾ മയങ്ങി കിടന്ന അവനിലായിരുന്നു.

"ഡാ അടിച്ചു തിരിഞ്ഞിരുക്കവാണ്….പയ്യെ നമുക്കൊന്ന് വലിച്ചു നോക്കിയാലോ…"

പുകയൂതി പറത്തിക്കൊണ്ട് ഒരുത്തൻ പറഞ്ഞത് കേട്ട മറ്റൊരുവൻ ഒന്ന് ചുറ്റും നോക്കികൊണ്ട് തലയാട്ടി.
ഇരുട്ടി തുടങ്ങിയ തീരത്തിന്റെ ആഹ് ഭാഗത്ത് ആളുകളുടെ കുറവും വെളിച്ചത്തിന്റെ അഭാവവും അവരുടെ നീക്കങ്ങൾക്ക് മറയേകി,
അടുത്തിരുന്ന ഒരുവൻ രാഹുലിന്റെ കയ്യിൽ ഒഴിഞ്ഞു തീരാറായ കുപ്പിയിൽ കൈ വെച്ചു.

മിച്ചമുള്ള ബോധത്തിൽ കണ്ണ് തുറന്ന രാഹുൽ തനിക്കടുത്തു നിൽക്കുന്ന അപരിചിതരെ കണ്ട അവന്റെ കണ്ണുകൾ ഒന്ന് ചിമ്മി വിടർന്നു.

"ആരാ….നീയൊക്കെ ഏതാ…"

രാഹുലിന് ബോധം വന്നത് കണ്ട കൂട്ടത്തിൽ ഇരുന്നവൻ ഞെട്ടി,

"അത് ഒന്നുമില്ല ചേട്ടാ…"

പതർച്ചയോടെ അവൻ പറയുമ്പോഴും രാഹുലിന്റെ നോട്ടത്തിൽ തന്റെ പോക്കറ്റിലേക്ക് കയ്യിട്ടു പേഴ്സ് തപ്പുന്ന അവനെ കണ്ടതും രാഹുലിന് കാര്യം മനസ്സിലായി.

"കയ്യെടുക്കട മൈരെ…."

ഇരച്ചു കയറിയ ചോര നൽകിയ തരിപ്പിൽ രാഹുൽ അവന്റെ കൈ തട്ടി തെറിപ്പിച്ചു.

"ഹാ ചേട്ടൻ ഒച്ച വെക്കല്ലേ ചേട്ടാ...ഞങ്ങൾ ഇവിടെ കിടക്കുന്നത് കണ്ടു ബോധം ഉണ്ടോന്നു നോക്കിയതല്ലേ…"

രാഹുലിന്റെ പ്രതികരണത്തിൽ അപ്രതീക്ഷിതമായി പേടിച്ച അവൻ രാഹുലിന്റെ കൈ പിടിച്ചു വെക്കാൻ നോക്കിക്കൊണ്ടു പറഞ്ഞു,
ആരും തങ്ങളെ ശ്രെദ്ധിക്കുന്നില്ലെന്നു മൂന്നാമൻ ചുറ്റും നോക്കി ഉറപ്പ് വരുത്തിക്കൊണ്ടിരുന്നു.

ഇതിനിടയിൽ വീണ്ടും സ്വരം ഉയരുന്നത് കണ്ട രാഹുലിന്റെ വാ മൂടിക്കൊണ്ടു ഒരുത്തൻ കൈ വെച്ചതും രാഹുൽ അവന്റെ കൈക്ക് കടിച്ചതും ഒരുമിച്ചായിരുന്നു.

"ഹ്രാ…..ഡാ…."

വേദനയെടുത്തവൻ അലറി വിളിച്ചതും അവന്റെ കൈ ഊക്കിന്

💬 Comments

View all comments