Chapter Title : മറുപുറം 2 [Achillies]
വിരിഞ്ഞ നാണിച്ച ചിരി ഉത്തരം നൽകി.
"നമ്മുക് ഇനിയും കുറെ മുന്നോട്ടു ഇല്ലേ ഏട്ടാ...നമ്മുക്ക് അവരെ നാണിപ്പിക്കാന്നെ…."
ഉയർന്നു വന്നു അവന്റെ കവിളിൽ ഒരുമ്മയായിരുന്നു ശ്വേതയുടെ മറുപടി.
"നിനക്കൊരു സ്കൂട്ടർ വാങ്ങണോ...അപ്പോൾ പിന്നെ കഴിയുമ്പോൾ എന്നെ കാത്തു നിന്ന് മടുക്കണ്ടല്ലോ…"
"അയ്യട അങ്ങനെ ഇപ്പൊ വൈകി വരാൻ നോക്കണ്ട….
എനിക്ക് ഇത്തിരി കാത്തു നിന്നാലും പ്രശ്നമില്ല…"
ശ്വേത കുണുങ്ങിപറഞ്ഞു.
അവളുടെ കൈ സ്റ്റീരിയോയിൽ പാട്ടിനൊപ്പിച്ചു ചലിച്ചപ്പോൾ അവന്റെ കയ്യും താളംപിടിച്ചു.
-------------------------------------
"എവിടെയാ ഏട്ടാ……."
"മീറ്റിംഗിലാ…."
"എന്നോട് പ്രോമിസ് ചെയ്തതാ….ഞൻ ഡ്രസ്സ് ചെയ്തു നിക്കുവാ…"
" എനിക്ക് ഓർമയുണ്ട് ഞാൻ ഉടനെ ഇറങ്ങും…."
രാഹുൽ പറഞ്ഞിട്ട് വെച്ചു.
"ശ്വേത….ശ്വേത…!!!"
മീറ്റിംഗും അത് കഴിഞ്ഞു സൈറ്റിൽ ഉണ്ടായ അപ്രതീക്ഷിതമായ ഒരാക്‌സിഡന്റ് രാഹുലിന്റെ കണക്കു കൂട്ടൽ ആകെ തെറ്റിച്ചിരുന്നു.
ശ്വേതയുടെ വിളികൾ അവന്റെ ഫോണിൽ മിന്നി മങ്ങി.
രാത്രി വൈകിയാണ് രാഹുൽ വീട്ടിലെത്തിയത്, ഇരുട്ടുമൂടി കിടന്ന വീടിന്റെ കോലായിലെ ലൈറ്റ് ഇട്ടു അകത്തേക്ക് കയറുമ്പോൾ മൂകത അവിടമാകെ വിഴുങ്ങിയിരുന്നു. ദീപനും പാർവതിയും വെക്കേഷൻ എടുത്തു യാത്രകളിൽ ആയിരുന്നു.
പോവുന്ന വഴിയിൽ എല്ലാം ലൈറ്റ് ഇട്ട് അവൻ അവരുടെ റൂമിലെത്തി.
റൂമിലെ സ്വിച്ച് ഓൺ ആക്കുന്ന ശബ്ദം അവിടെ ഉയർന്നു കേട്ടു, വെളിച്ചം മുക്കിലും മൂലയിലേക്കും സഞ്ചരിച്ചപ്പോൾ രാഹുൽ കണ്ടു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ശ്വേതയെ.
സിനിമയ്ക്കും ഔട്ടിങ്ങിനും പോവാനായി ഉടുത്ത സാരിയിൽ ആയിരുന്നു അവൾ.
മുടിയഴിഞ്ഞു കിടന്നിരുന്നു.
"ശ്വേത…."
അവന്റെ വിളി കേട്ടിട്ടും അവളിൽ ഒരു പ്രതികരണവും ഉണ്ടായില്ല.
"എടൊ സോറി…..ഞാൻ….എനിക്ക്….മീറ്റിംഗ് കഴിഞ്ഞു സത്യമായിട്ടും ഞാൻ ഇറങ്ങിയതാ...സൈറ്റിൽ ഒരാക്‌സിഡന്റ് ഉണ്ടായി
💬 Comments
View all comments