Chapter Title : മറുപുറം 3 [Achillies] [Climax]
ചോദ്യം പല തവണ സ്വയം ചോദിച്ചു സന്ധ്യയും ഉറങ്ങി.
-------------------------------------
പിറ്റേന്നു ഞായറായിരുന്നു,....
രാവിലെ സന്ധ്യയെ അടുക്കളയിലെ സ്ടൂളിൽ പ്രതിഷ്ഠിച്ചു ചടുലതയോടെ അടുക്കളയിൽ ഒഴുകി നടക്കുകയായിരുന്നു അനഘ.
"എടി പെണ്ണെ എനിക്ക് വയറ്റിലായെന്നു കരുതി ഇങ്ങനെ അനങ്ങാതിരിക്കുവൊന്നും വേണ്ട അത്യവശ്യം പണി ഒക്കെ എടുക്കാം…."
"ദേ അവിടെ അടങ്ങി ഇരുന്നാൽ മതി….അമ്മയെ കൊണ്ടുപോയി ഏൽപ്പിക്കുന്നത് വരെ എന്റെ ഉത്തരവാദിത്വ….."
ചട്ടുകം ചൂണ്ടി അനഘ ഓർഡർ ഇടത്തും ചിറി കോട്ടി പുച്ഛം ആയിരുന്നു സന്ധ്യയുടെ മറുപടി.
"എന്താണ് രണ്ടൂടെ ഇവിടെ രാവിലെ തന്നെ തല്ലും പിടി…."
നിഷ ഹോസ്പിറ്റലിൽ നിന്ന് വന്നു കയറി നേരെ അടുക്കളയിൽ എത്തി നോക്കി ചോദിച്ചു.
"ഓഹ്...ഇവിടെ തറവാട്ടമ്മ ഭരണം നടത്തുവാടി…"
സന്ധ്യ കളിയാക്കി കൊണ്ട് പറഞ്ഞു.
പാലൊഴിച്ചു ആവി പൊന്തുന്ന സ്റ്യു ഒരു തവിയിൽ കോരി കൈയിലാക്കി രുചിച്ചു കൊണ്ട് നിഷ ചിരിച്ചു,
"ഹ്മ്മ്...തറവാട്ടമ്മ സ്റ്യു ഒരു വഴി ആക്കിയിട്ടുണ്ട്…."
ടപ്പേ!!!!
നിഷ പറഞ്ഞു തീർന്നതും ചന്തി പൊള്ളിച്ചു അനഘ ഒരടി കൊടുത്തു.
"ഔ…..ഇതിനെകൊണ്ടു ഞാൻ തോറ്റല്ലോ…."
ചന്തി തടവി കെറുവിച്ചുകൊണ്ട് നിഷ അനഖയെ നോക്കി ചുണ്ട് കൂർപ്പിച്ചു.
"കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതും പോരാ….രണ്ടിനും കുറ്റം പറയെം വേണം…"
പുട്ട് കുത്തി പ്ലേറ്റിലാക്കി ബൗളിൽ സ്റ്യു വും എടുത്തുകൊണ്ട് കുറുമ്പ് കുത്തി ചന്തിയാട്ടി നടന്നു പോവുന്ന അനഖയെ രണ്ടു പേരും നോക്കി ആക്കി ചിരിച്ചു.
"ഡി നിഷേ….ഇന്നലെ കൊണ്ട് വന്ന ചെക്കന് എങ്ങനെ ഉണ്ട്…."
"കുഴപ്പം ഒന്നുമില്ല….ഇന്നലെ നിങ്ങൾ ഇറങ്ങിയ പാടെ അതിന്റെ ചേട്ടനും ചേട്ടത്തിയും കൂടെ വന്നു,....
ഏതോ ഉള്ളേടത്തെയ…
മിക്കവാറും ഇവളുടെ
💬 Comments
View all comments