Chapter Title : മറുപുറം 3 [Achillies] [Climax]
പകർന്നു ഗ്ലാസ് ഇട്ട ഓഫിസിന്റെ റെക്രീയേഷൻ ഏരിയയിലൂടെ പുറത്തേക്ക് നോക്കി അവൾ തന്നെ കുഴക്കുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രെമിച്ചു കൊണ്ടിരുന്നു.
എന്താ തനിക്ക് പറ്റിയത്…..
എപ്പോഴോ വിട്ടു പോയെന്നു അവൾ കരുതിയിരുന്ന ആഹ് നശിച്ച ദിവസത്തെ തന്നെ വീണ്ടും ഓർമിപ്പിക്കുന്ന ഒരു മാനസികാവസ്ഥ തന്നെ പൊതിയുന്നത് അനഘ വീണ്ടും അറിഞ്ഞു എന്നാൽ അതന്നത്തെ പോലെ കുത്തിനോവിക്കുന്ന ഒന്നല്ല വല്ലാതെ അസ്വസ്ഥമാക്കുന്ന ഒരു മരവിപ്പ് ആണ് എന്ന് അവൾ തിരിച്ചറിയുകയായിരുന്നു.
"അനു….."
സ്വപ്നാടനത്തിലെന്ന പോലെ നിന്ന അനഖയെ അവിടേക്കെത്തിയ സന്ധ്യ വിളിച്ചു.
"അനു….എന്താ പറ്റിയെ,....നീ ആകെ വല്ലാതെ ആയിട്ടുണ്ടല്ലോ…."
"ഒന്നൂല്ല ചേച്ചി….എനിക്ക് ഇന്ന് ഒന്നിനും ഒരു മൂഡ് തോന്നുന്നില്ല അതാവും…."
"ഹ്മ്മ്…..ആഹ് ഹോസ്പിറ്റലിൽ നിന്ന് അയാളുടെ ചേട്ടൻ വിളിച്ചിരുന്നു….നിഷ എന്റെ നമ്പർ ആഹ് കൊടുത്തിരുന്നെ…"
എന്താണ് എന്നുള്ള ഭാവത്തിൽ അനഘ സന്ധ്യയെ നോക്കി.
"കാർ എടുക്കാൻ ഷോറൂമിൽ നിന്ന് ഇന്ന് ആള് വരും…
പുതിയ കാർ ഡെലിവർ ചെയ്യുന്നത് വരെ നിനക്ക് യൂസ് ചെയ്യാൻ ഒരു കാർ കൊടുത്തയക്കാം എന്ന് പറഞ്ഞു…."
സന്ധ്യ പറഞ്ഞത് കേട്ട അനഖയുടെ മുഖം മങ്ങി.
"അത് വേണ്ടായിരുന്നു ചേച്ചി…."
"അതെന്താ….പുതിയൊരെണ്ണം കിട്ടുന്നത് നല്ലതല്ലേ…."
സന്ധ്യയുടെ ചോദ്യത്തിൽ അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
സന്ധ്യയുടെ ഫോൺ വീണ്ടും അടിക്കുന്നത് കണ്ട അനഘ വീണ്ടും പുറത്തേക്ക് നോക്കി നിന്നു.
"അനു….ഷോറൂമിൽ നിന്ന് ആള് വന്നിട്ടുണ്ട്….നീ വാ…"
അറ്റൻഡ് ചെയ്ത ശേഷം സന്ധ്യ അനഖയെ കൂട്ടി താഴേക്ക് ഇറങ്ങി.
-------------------------------------
വൈകിട്ട് തിരികെ വീട്ടിലേക്ക് പോകും വഴി ബീച്ചിന് വശത്തെ ആഹ് സ്ഥലം കടന്ന് നീങ്ങിയപ്പോൾ
💬 Comments
View all comments