Chapter Title : മസാജ് തെറാപ്പിസ്റ്റ് 2 [Eros – God of Lust]
ഇപ്പഴാണോ നിനക്ക് വരാൻ സമയം കിട്ടിയത്? രണ്ട് ദിവസംകൂടിയ കഴിഞ്ഞിട്ട് വരാമായിരുന്നില്ലേ!!” അന്നേരം വില്ല്യം അങ്കിൾ എവിടെനിന്നോ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് രണ്ട് എളിയിലും കൈകൾ കുത്തി നല്ല ദേഷ്യത്തില്‍ നിന്നു.
അയ്യോ, എന്റെ പുണ്യാളന്‍മാരെ, ഇന്ന് എത്രപേരുടെ വായിൽ നിന്നുളള ശകാരം കേൾക്കാനാ വിധിച്ചിരിക്കുന്നത്?!, മനസ്സിൽ ഞാൻ കരഞ്ഞു.
“ഡാ വില്ല്യം മോനെ, ആ പാവത്തിനെ വെറുതെ വിട്ടിട്ട് കല്യാണത്തിന് വേണ്ട കാര്യങ്ങൾ നോക്കിക്കേ.” വില്ല്യം അങ്കിളിന്റെ അമ്മ പെട്ടന്ന് എന്റെ രക്ഷയ്ക്കായെത്തി.
ഉടനെ അങ്കിൾ എന്നെ തുറിച്ചൊരു നോട്ടം നോക്കി ഇരുത്തി മൂളിയിട്ട് അപ്രത്യക്ഷമായി.
“ഇങ്ങനെ കണ്ണടച്ച് തുറക്കും മുമ്പ് പ്രത്യക്ഷപ്പെട്ടും അപ്രത്യക്ഷമാവുകയും ചെയ്യുന്നു അങ്കിളാണ് എന്നെ വാല്‍നക്ഷത്രമെന്ന് വിളിച്ചത്, അമ്മാമ്മേ..!!” വില്ല്യം അങ്കിളിന്റെ അമ്മയോട് ഞാൻ പരാതി പറഞ്ഞു.
“ഹാ, ഹാ… നീ തമാശ പറഞ്ഞ് നില്‍ക്കാതെ ഷീന മോളെ ചെന്ന് കാണ്. അവളുടെ വായീന്ന് കേട്ട് കഴിഞ്ഞിട്ട് ചെന്ന് വില്ല്യംനെ എന്തെങ്കിലുമൊക്കെ സഹായിക്ക്.”
“ഓക്കെ. താങ്ക്സ് അമ്മാമ്മേ.” എന്നെ രക്ഷിച്ച അമ്മാമ്മയ്ക്ക് ഞാൻ നന്ദി പറഞ്ഞിട്ട് വേഗം രണ്ടാം നിലയിലുള്ള ഷീനയുടെ റൂമിലേക്ക് പോകാനായി ധൃതിയില്‍ സ്റ്റെപ്പ്സ് കേറി.
ഷീനയുടെ തുറന്നുകിടന്ന റൂമിനടുത്തായി വന്നതും അകത്തുനിന്ന് കുറെ പെണ്‍കുട്ടികൾ തമ്മിലുളള തമാശ പറച്ചിലും കളിയാക്കലുമൊക്കെ കേട്ടു.
“ജിനു ചേട്ടാ….! സ്നേഹമില്ലാത്ത ചെറ്റ ചേട്ടാ…!!” ഞാൻ റൂം വാതില്‍ക്കല്‍ എത്തിയതും എന്നെ കണ്ട് ഷീന അലറി.
അതുകേട്ട് അവിടെ ഉണ്ടായിരുന്ന സകല പെണ്‍കുട്ടികളും പൊട്ടിച്ചിരിച്ചു, എന്റെ അനിയത്തി ജെസ്സി ഉള്‍പ്പെടെ.
“ശെരി, ഞങ്ങൾ പോയിട്ട് പിന്നെ വരാം, നിങ്ങൾ അനിയത്തിമാരും ചേട്ടനും കൂടി
💬 Comments
View all comments